മദ്യവിൽപനയിൽ കുറവ്; 5,000 കോടി നഷ്ടമുണ്ടാകുമെന്ന് ബെവ്കോ

തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗവും വിൽപനയും കുത്തനെ കുറഞ്ഞതായി കണക്കുകൾ. ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് മദ്യവില്‍പ്പനയില്‍ കുറവ് സൂചിപ്പിക്കുന്നത്. വിദേശമദ്യ വില്‍പനയില്‍ 8 ശതമാനം ഇടിവുണ്ടായപ്പോള്‍ ബിയര്‍ വില്‍പനയില്‍ 50 ശതമാനം കുറവുണ്ടായി കണക്കുകൾ പറയുന്നു.

ഉത്തരവ് വന്നശേഷം പൂട്ടിയതില്‍ അധികവും പാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകളായിരുന്നു. ഇതുമൂലം സര്‍ക്കാരിന്‍റെ നികുതി വരുമാനത്തില്‍ വൻകുറവുണ്ടായി. ഏപ്രില്‍ മാസം മാത്രം നികുതിയിയിനത്തിലുണ്ടായ കുറവ് 10 ശതമാനമാണ്. ഇങ്ങനെ പോയാല്‍ ഭാവിയില്‍ 5,000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ബെവ്കോ സർക്കാറിനെ അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ മാസത്തെ വിദേശമദ്യ വിൽപനയിൽ വിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേതിനേക്കാൾ 106 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1078 കോടിയുടെ വില്‍പന നടന്നപ്പോൾ ഈ വര്‍ഷം ഏപ്രിലില്‍ 972 കോടി രൂപയുടെ വില്‍പനയാണുണ്ടായത്.

 

Tags:    
News Summary - After Ban on Higway Bar, Huge loss in tax- says bevco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.