അബ്ദുൾ ജബ്ബാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 

വിധി കേട്ട പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടി

തിരൂർ: 18 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടക്കൽ ആട്ടീരി സ്വദേശി പുൽപാട്ടിൽ അബ്ദുൾ ജബ്ബാർ (27) ആണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

യുവാവിനെ പരിക്കുകളോടെ പൊലീസ് തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2014-ല്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കോട്ടക്കല്‍ പൊലീസാണ് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ജഡ്ജി സി.ആര്‍. ദിനേശ് ആയിരുന്നു വിവിധ വകുപ്പുകളില്‍ ശിക്ഷ വിധിച്ചത്. 18 വര്‍ഷം കഠിനതടവിനും 65000 രൂപ പിഴയടക്കാനുമായിരുന്നു വിധി. പിഴയടച്ചില്ലെങ്കില്‍ 20 മാസം കഠിനതടവും അനുഭവിക്കണം.

ശിക്ഷവിധിച്ച ഉടനെ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്കുചാടുകയായിരുന്നു. പരിക്കേറ്റ ഇയാൾ രക്ഷപ്പെടാനും ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് തിരൂര്‍ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

Tags:    
News Summary - After hearing the verdict, the POCSO accused tried to commit suicide by jumping down from the court building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.