മുണ്ടക്കൈ ദുരന്തം: കേന്ദ്ര സർക്കാർ സമീപനം കൊടും ക്രൂരത -സാദിഖലി തങ്ങൾ

മലപ്പുറം: നൂറുകണക്കിന് ആളുകൾക്ക് ജീവനും ജീവനോപാധിയും നഷ്ടപ്പെട്ട, അനേകം വീടുകൾ ഒഴുകിപ്പോയ, ഒരു നാടിനെയാകെ കീഴ്മേൽ മറിച്ച വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര സർക്കാർ സമീപനം കൊടും ക്രൂരതയാണെന്ന് മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഫേസ്ബുക്ക് കുറിപ്പിലാണ് സാദിഖലി തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ ചരിത്രത്തിലില്ലാത്ത യാതനകളാണ് ആ ജനത ഇതിനകം അനുഭവിച്ചത്. പ്രധാനമന്ത്രി അവിടുത്തെ ഭീകരദൃശ്യങ്ങൾ കണ്ടതുമാണ്. ആ വേദനയിൽ ആശ്വാസം പകരേണ്ട സർക്കാർ നിസ്സംഗരായിരിക്കുന്നത് ഖേദകരമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്നും ആവശ്യമായ ഫണ്ട്‌ നേടിയെടുക്കാൻ ഇടപെടുകയും പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. യു.ഡി.എഫും മുസ്‌ലിം ലീഗും ഈ ഉദ്യമത്തിനൊപ്പമുണ്ട്. വയനാടിന്റെ കണ്ണീരൊപ്പാൻ ഒന്നായി നിൽക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

Tags:    
News Summary - Central Government's approach is brutal in wayanad landslide says sadiqali thangal,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.