കണ്ണൂർ: തിരക്കുകൾക്കിടയിൽ എപ്പോഴെങ്കിലും തെൻറ പുസ്തകമൊന്ന് വായിക്കണമെന്ന് മാത്രമാണ് മന്ത്രി എം.വി. ഗോവിന്ദനോട് കുഞ്ഞുഡാനിഷ് പറഞ്ഞത്.
പുസ്തകം കൈമാറി ഒറ്റദിവസംകൊണ്ട് വായിച്ചുതീർത്ത് മന്ത്രിയുടെ വിളി ഡാനിഷിനെ തേടിയെത്തി. കഴിഞ്ഞദിവസം പുറവൂർ തണലിൽ നടന്ന ബ്രെയിൻ ആൻഡ സ്പൈൻ മെഡിസിറ്റിയുടെ ഉദ്ഘാടകനായി എത്തിയപ്പോഴാണ് മന്ത്രി എം.വി. ഗോവിന്ദന് എസ്.എം.എ ബാധിതനായ പന്ത്രണ്ടുകാരൻ മുഹമ്മദ് ഡാനിഷ് തെൻറ ആദ്യ കഥാസമാഹാരം 'ചിറകുകൾ' നൽകിയത്.
തിരക്കുകൾക്കിടയിൽ പുസ്തകം വായിക്കാൻ മറക്കരുതേ എന്ന് പറഞ്ഞപ്പോൾ ഇന്നുതന്നെ പുസ്തകം മുഴുവൻ വായിച്ച് തിരിച്ചുവിളിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. വിളി വരുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഡാനിഷ്. തിരക്കുകൾക്കിടയിൽ മന്ത്രി തെൻറ കാര്യം മറന്നുപോയെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിളിയെത്തിയത്.
രാത്രി വൈകിയെത്തിയതിനാലാണ് പറഞ്ഞ ദിവസം തന്നെ വിളിക്കാനാവാത്തതെന്ന് മന്ത്രി പറഞ്ഞതോടെ ഡാനിഷ് ഹാപ്പി. രചനയെ കുറിച്ചും ഇഷ്ടകഥകളെ കുറിച്ചും ഇരുവരും ഏറെനേരം സംസാരിച്ചു. ഡാനിഷിെൻറ ആഗ്രഹംപോലെ പുസ്തകം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താമെന്ന് ഉറപ്പും നൽകി.
എസ്.എം.എ കീഴ്പ്പെടുത്തിയിട്ടും തളരാതെ വീൽചെയറിൽ ഇരുന്നാണ് ഏഴാം ക്ലാസുകാരൻ പുസ്തകം രചിച്ചത്. കഴിഞ്ഞദിവസം അൽ ഹുദ സ്കൂൾ ഗ്രൗണ്ടിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കഥാകൃത്ത് കെ.ടി. ബാബുരാജാണ് പുസ്തകപ്രകാശനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.