ഇടതിന്‍റെ ജനവിരുദ്ധ പദ്ധതിക്കെതിരെ –എ.എൻ. രാധാകൃഷ്ണൻ

കേന്ദ്ര പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും വികസന വിരുദ്ധ മുന്നണിയായ ഇടതുപക്ഷം നടത്തുന്ന ജനദ്രോഹ പദ്ധതിയായ കെ-റെയിലിനെ തടയാനും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെടുക. സ്മാർട്ട് സിറ്റി, അമൃത് നഗരം, പ്രധാനമന്ത്രി ആവാസ് യോജന, സ്റ്റാർട്ടപ് മിഷൻ, സൗജന്യ റേഷൻ, കുടിവെള്ള പദ്ധതികൾ തുടങ്ങിയവ കേന്ദ്ര സഹായത്തോടെ കാര്യക്ഷമമായി നടപ്പാക്കാനാവും.

ഒരു പഠനവും പ്ലാനിങ്ങുമില്ലാതെയാണ് കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്ന വാശിയിൽ ഇടത് സർക്കാർ നിൽക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ അശാസ്ത്രീയ പദ്ധതി തികച്ചും ജനവിരുദ്ധമാണ്. വികസനത്തെ എന്നും എതിർക്കുന്നവരാണ് ഈ അനാവശ്യ പദ്ധതിക്ക് വേണ്ടി ജനങ്ങളെ പെരുവഴിയിലാക്കാൻ ഒരുങ്ങുന്നത്. ഇക്കാര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.   

Tags:    
News Summary - Against the anti-people plan of the Left - AN Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.