തിരുവനന്തപുരം: സംഘടന പിടിക്കുക എന്ന ലക്ഷ്യെത്തക്കാൾ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ അജണ്ട നിശ്ചയിക്കുക 'പ്രായപരിധി'. സി.പി.എമ്മിനൊപ്പം സംഘടനാപരമായി ചെറുപ്പമാവുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ദേശീയ കൗൺസിലിന്റെ തീരുമാനപ്രകാരം വിവിധ ഘടകങ്ങളിൽ പ്രായപരിധി സംസ്ഥാന കൗൺസിൽ ഏർപ്പെടുത്തിയത്. പുതിയ തീരുമാനപ്രകാരം സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാണ്. ജില്ല സെക്രട്ടറി, ജില്ല കൗൺസിൽ അംഗങ്ങൾ, മണ്ഡലം സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടേത് 65 വയസ്സ്.മുമ്പ് സംസ്ഥാന നിർവാഹകസമിതിയിലും ഒടുവിലത്തെ സംസ്ഥാന കൗൺസിലിലും പ്രായപരിധി ഒരു വിഷയമായി ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷം പ്രായപരിധിയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയതോടെ സംസ്ഥാനസമ്മേളനം ഏറ്റുമുട്ടലിന്റെ വേദിയാകുമെന്ന് ഉറപ്പായി.
നേരേത്ത എതിർപക്ഷത്തായിരുന്ന പലരെയും 'വിരട്ടലും വിലപേശലിലൂടെ'യും ഒപ്പം കൂട്ടിയാണ് ഔദ്യോഗിക പക്ഷം സമ്മേളനത്തിന് ഒരുങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. എതിർവിഭാഗ നേതാവ് എന്ന നിലയിൽ ഉയർന്ന അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവാണ് കാനത്തിന്റെ മേധാവിത്തം ഒടുവിൽ അംഗീകരിച്ചവരിലൊരാൾ. ഇതോടെ കെ.ഇ. ഇസ്മാഈൽ വീണ്ടും നേതൃസ്ഥാനത്തേക്ക് എത്തി. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി ഒരു വിഷയമായി ചർച്ചയാക്കുകയും അത് നിരാകരിക്കുന്നതിലും വിജയിച്ചാൽ കെ.ഇ. ഇസ്മാഈലിന്റെ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരസാധ്യത കൂടിയാവും തുറക്കപ്പെടുക. സമ്മേളനപ്രതിനിധികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും അവർ വാദിക്കുന്നു.
കാനത്തിന്റെ സ്വന്തം ജില്ലയായ കോട്ടയം പിടിച്ചതിനുപുറെമ കൊല്ലത്തും തൃശൂരും പാലക്കാടും ഇസ്മാഈൽ പക്ഷത്തിന് വ്യക്തമായ മേധാവിത്തമുണ്ടെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് ജില്ല സെക്രട്ടറി സ്ഥാനം പോയെങ്കിലും പ്രവർത്തകരുടെ പിന്തുണയിലും ഇസ്മാഈൽ വിഭാഗത്തിന് മേധാവിത്തമുണ്ട്.സി.പി.ഐയെ സി.പി.എമ്മിനുമുന്നിൽ അടിയറവെക്കുന്ന പ്രവർത്തനമാണ് കഴിഞ്ഞ ഭരണകാലത്തും തുടർഭരണത്തിലും നടക്കുന്നതെന്ന ആക്ഷേപം സമ്മേളനത്തിൽ പരക്കെ ഉയർന്നിരുന്നു.
നേരേത്ത തങ്ങൾെക്കതിരെ ഉയർന്ന ആക്ഷേപം കാനത്തെ തിരിഞ്ഞുകുത്തുന്നതോടെ അണികൾക്ക് വസ്തുത ബോധ്യപ്പെെട്ടന്നും ഇസ്മാഈൽ പക്ഷം പറയുന്നു. ആനിരാജ പൊലീസിനെ വിമർശിച്ചതിന് എതിരായ കാനത്തിന്റെ നിലപാടിനോട് കേന്ദ്ര നേതൃത്വത്തിലും അതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.