representative image

അക്രമകാരികളായ നായ്കളെ കൊല്ലാൻ അനുവദിക്കണം; കേരള സർക്കാർ ഹരജി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അക്രമകാരികളായ തെരുവുനായ്കളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരള സർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. സമാന ആവശ്യം ചൂണ്ടിക്കാട്ടി കോഴിക്കോട് കോർപറേഷനും കണ്ണൂർ ജില്ലാ പഞ്ചായത്തും നേരത്തെ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.

പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്കളെയും കുത്തിവെച്ച് കൊല്ലാൻ അനുവദിക്കണമെന്നും അതിനുള്ള അനുമതി നൽകണമെന്നുമാണ് സർക്കാറിന്‍റെ അപേക്ഷയിൽ ആവശ്യപ്പെടുന്നത്. എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീകളെ കൂടി ഉൾപ്പെടുത്തണമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

ദിവസേന മുപ്പതോളം ആക്രമണങ്ങളാണ് തെരുവുനായ്കളിൽ നിന്ന് നേരിടുന്നത്. നിലവിലെ നിയമപ്രകാരം ഇത് ഒരിക്കലും നിയന്ത്രിച്ച് നിർത്താൻ സാധിക്കില്ല. വാക്സിൻ എടുത്തവർ പോലും പേവിഷബാധയേറ്റ് മരിക്കുന്ന സാഹചര്യമാണ്. കേന്ദ്ര നിയമങ്ങൾ നായ്കളെ കൊല്ലാൻ അനുവദിക്കുന്നില്ല. പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റി മരണം വരെ പാർപ്പിക്കണമെന്നാണ് നിർദേശം.

സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും പ്രകാരം പേപ്പട്ടികളെയും അക്രമകാരികളായ നായ്കളെയും കൊല്ലാമെന്നും പ്രത്യേക സാഹചര്യത്തിൽ അനുമതി നൽകണമെന്നുമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

Tags:    
News Summary - Aggressive dogs should be allowed to be killed; Kerala government petition in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.