തിരുവനന്തപുരം: കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഉറപ്പാക്കുമെന്ന് ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ. കേന്ദ്രനിയമം കർഷകർക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരുമായി ചർച്ചക്ക് പ്രധാനമന്ത്രി തയാറാണ്. മോദിയെ വിമർശിക്കാനാണ് ഭരണ-പ്രതിപക്ഷ ശ്രമമെന്നും ഒ.രാജഗോപാൽ ആരോപിച്ചു. അതേസമയം, പ്രമേയത്തിന്‍റെ വോട്ടെടുപ്പ് നടക്കുന്ന വേളയിൽ അദ്ദേഹം പ്രമേയത്തെ അനുകൂലിച്ചു. പൊതുവികാരത്തിനൊപ്പം നിൽക്കുന്നുവെന്നാണ് ഇതിന് ന്യായീകരണമായി രാജഗോപാൽ പറഞ്ഞത്.
കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം ചേർന്നാണ് പ്രമേയം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.