തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന് മുന്നിൽ നിലം നികത്തി നിർമിച്ച പാർക്കിങ് ഏരിയ പൊളിക്കണമെന്ന കലക്ടർ ടി.വി. അനുപമയുടെ ഉത്തരവ് സർക്കാർ ശരിെവച്ചു. ഇതിനെതിരെ തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോ നൽകിയ അപ്പീൽ കൃഷി വകുപ്പ് തള്ളി.
അനുമതിയില്ലാതെ നിലം നികത്തി ലേക്ക് പാലസ് റിസോർട്ട് കമ്പനിയുടെ നിയന്ത്രണത്തില്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചത് നിയമലംഘനമാണെന്നായിരുന്നു ആലപ്പുഴ കലക്ടറായിരുന്ന അനുപമയുടെ റിപ്പോർട്ട്.
എന്നാൽ, വിവാദ പാർക്കിങ് ഗ്രൗണ്ട് ലീലാമ്മ ഈശോയുടെ പേരിലുള്ളതാണെന്നായിരുന്നു റിസോർട്ടിെൻറ നിലപാട്. ലീലാമ്മ ഈശോയിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലമാണിതെന്നായിരുന്നു തോമസ് ചാണ്ടിയുടെ വാദം. കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് തോമസ് ചാണ്ടി ആദ്യം ഹൈകോടതിയിലെത്തി.
എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്ന് ഹൈകോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് കൃഷിവകുപ്പിന് അപ്പീൽ നൽകിയത്. നിർമാണം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ കൃഷിവകുപ്പ് അപ്പീൽ തള്ളുകയായിരുന്നു. ഉത്തരവിൽ മന്ത്രി ഒപ്പിട്ടു, അടുത്തദിവസം ഉത്തരവിറങ്ങും.
മാസങ്ങളോളം നീണ്ട തെളിവെടുപ്പിനും നിയമനടപടികള്ക്കുമൊടുവിലാണ് നികത്തിയ നെല്‍വയല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടർ ഉത്തരവിട്ടത്. കരുവേലി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് വെള്ളം കൊണ്ടുപോകാനുള്ള ചാല് കെട്ടുന്നതിെൻറ മറവിലും പുറംബണ്ട് ബലപ്പെടുത്തുന്നതിെൻറ മറവിലുമാണ് അനധികൃത നികത്തും നിര്‍മാണവും റിസോര്‍ട്ട് കമ്പനി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.