തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതി സർവേ ചുമതല ഏറ്റെടുക്കുന്നതിന് വിസമ്മതിച്ച കൃഷി ഒാഫിസർമാരെ സസ്പെൻഡ് ചെയ്ത പഞ്ചായത്ത് പ്രസിഡൻറിെൻറ നടപടി റദ്ദ്ചെയ്ത് കാർഷിക വികസന വകുപ്പ്. പഞ്ചായത്ത് പ്രസിഡൻറിെൻറ സസ്പെൻഷൻ ഉത്തരവിനു പിന്നാലെ, അത് പിൻവലിച്ച് കൃഷി ഡയറക്ടർ ഉത്തരവും ഇറക്കിയതോടെ ലൈഫ് അപേക്ഷകരുടെ സർവേയെച്ചൊല്ലി തദ്ദേശ-കൃഷി വകുപ്പുകൾ തമ്മിലെ തർക്കം തുറന്ന പോരിലേക്ക്.
അപേക്ഷകരുടെ അർഹത പരിശോധിക്കാനുള്ള ചുമതല ഏെറടുക്കാൻ വിസമ്മതിച്ചതിെൻറ പേരിലാണ് ആര്യനാട് പഞ്ചായത്തിലെ മൂന്ന് കൃഷി അസിസ്റ്റൻറുമാരെ പഞ്ചായത്ത് പ്രസിഡൻറ് ബുധനാഴ്ച സസ്പെൻഡ് ചെയ്തത്.
സി.പി.െഎയുടെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിെൻറ ഇൗ നടപടി. കൃഷി അസിസ്റ്റുമാരായ ആർ. വിനേഷ്, എസ്.എൽ. അലീജ, ജി. സനൽകുമാർ എന്നിവരെയാണ് പഞ്ചായത്ത് പ്രസിഡൻറ് സസ്പെൻഡ് ചെയ്തത്. ഇൗ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിനും അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം നിയമനാധികാരിയിൽ നിക്ഷിപ്തമായതിനാൽ ഇൗ മൂന്നുപേരുടെയും സസ്പെൻഷൻ പിൻവലിച്ച് ജോലിയിൽ തുടരാൻ അനുവദിച്ചാണ് കൃഷി ഡയറക്ടർ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പഞ്ചായത്ത് പ്രസിഡൻറ് ഇവരെ സസ്പെൻഡ് ചെയ്ത് ഇറക്കിയ നടപടി ചട്ടവിരുദ്ധമെന്നും ഉത്തരവിൽ ചുണ്ടിക്കാട്ടുന്നു. ഒക്ടോബറിലുണ്ടായ കനത്തമഴയിൽ കൃഷിനാശം സംഭവിച്ച നൂറുകണക്കിന് കർഷകരുടെ കൃഷി സ്ഥലം സന്ദർശിച്ച് നഷ്ടം കണക്കാക്കുന്ന ജോലിയിലാണ് കൃഷി അസിസ്റ്റുമാർ. അതിനിടെയാണ് ലൈഫ് പദ്ധതി വേഗത്തിലാക്കാൻ പഞ്ചായത്തിനു കീഴിലെ മറ്റ് ഒാഫിസർമാരെ കൂടി ഉപയോഗപ്പെടുത്താൻ തദ്ദേശഭരണ വകുപ്പ് നവംബർ ആറിന് ഉത്തരവിറക്കിയത്.
പഞ്ചായത്ത് അസി. സെക്രട്ടറി, െഎ.സി.ഡി.എസ് സൂപ്പർവൈസർ, വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ, കൃഷി അസി. തുടങ്ങിയവരുടെ സേവനവും വിനിയോഗിക്കാനായിരുന്നു നിർദേശം. ആര്യനാട് പഞ്ചായത്തിലെ 11 വാർഡുകളുടെ ചുമതല ഇൗ മൂന്ന് ഉദ്യോഗസ്ഥർക്കാണ് നൽകിയത്. ചുമതല നിർവഹിക്കാതിരിക്കുകയും ജോലിഭാരം കണക്കിലെടുത്ത് എതിർപ്പ് സൂചിപ്പിച്ച് കത്ത് നൽകുകയും ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.