തിരുവനന്തപുരം: പ്രളയത്തിെൻറയും ഉരുൾപൊട്ടലിെൻറയും പശ്ചാത്തലത്തിൽ കാർഷികവായ്പകൾക്ക് ഒരു വർഷം കൂടി മൊറേട്ടാറിയം ഏർപ്പെടുത്താൻ സംസ്ഥാനതല ബാേങ്കഴ്സ് സമിതി (എസ്.എൽ.ബി.സി) യോഗത്തിൽ തീരുമാനം. 2019 ആഗസ്റ്റ് 23 മുതൽ ഒരു വർഷേത്തക്കാണ് കാലാവധി. ദുരന്തബാധിതമെന്ന് സർക്കാർ പ്രഖ്യാപിച്ച 13 ജില്ലകളിലെ 1038 വിേല്ലജുകൾക്കാണ് മൊറേട്ടാറിയം ബാധകമാവുക. കാർഷികവായ്പകൾക്കുപുറെമ കൃഷി ഉപജീവനമാർഗമാക്കിയവരുടെ മറ്റ് വായ്പകൾക്കും ബാധകമായിരിക്കും.
2018 ലെ പ്രളയത്തെതുടർന്ന് പ്രഖ്യാപിച്ച മൊറേട്ടാറിയം കാലയളവിൽ വായ്പകൾ പുനഃക്രമീകരിക്കുന്നതിൽ കർഷകർ വിമുഖത കാട്ടിയിരുന്നു. പല ബാങ്കുകൾക്കും മൊറേട്ടാറിയത്തിെൻറ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കാൻ ഇത് തടസ്സമായിരുന്നു. അതിനാൽ പഞ്ചായത്ത് തലത്തിൽ കർഷക ബോധവത്കരണ കാമ്പയിനുകൾ നടത്താനും എസ്.എൽ.ബി.സിയിൽ തീരുമാനമായി.
33 ശതമാനം കൃഷിനാശമുണ്ടായവർക്കാണ് ബാങ്കുകളുടെ ആശ്വാസനടപടികൾ ബാധകമാവുക. എന്നാൽ 1038 വില്ലേജുകളും ഇൗ പരിധിയിൽ ഉൾപ്പെടുന്നവയാണ്. മാത്രമല്ല, ഭൂരിഭാഗം വില്ലേജുകളിലും 50 ശതമാനത്തിലേറെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികവിവരം. വീടും കൃഷിഭൂമിയും ഒന്നായി ഒലിച്ചുപോയതടക്കം 50 ശതമാനത്തിലേറെ നാശനഷ്ടങ്ങളുണ്ടായവരുടെ വായ്പകൾക്ക് ഒരു വർഷത്തിൽ കൂടുതൽ മൊറേട്ടാറിയം അനുവദിക്കുന്ന വിഷയം എസ്.എൽ.ബി.സിയുടെ ഉപസമിതി പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. കർഷകവായ്പകൾക്കെതിരെയടക്കം സർഫാസി നിയമപ്രകാരമുള്ള നോട്ടീസ് അയക്കൽ മുതൽ എന്ത് നടപടികളും ഉപസമിതികളായിരിക്കും തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.