തൃശൂർ: കേരള കാർഷിക സർവകലാശാലക്ക് സി.പി.ഐ നേതാവും മുഖ്യമന്ത്രിയുമായിരുന്ന സി. അച്യുത മേനോെൻറ പേരിടാനുള്ള നീക്കത്തിൽ നിന്ന് മന്ത്രിസഭയിലെ സി.പി.ഐ പ്രതിനിധിയും പ്രൊ ചാൻസലറുമായ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പിന്മാറി. പകരം, സർവകലാശാല ആസ്ഥാനത്ത് നിർമാണം പൂർത്തിയായ ഭരണ മന്ദിരത്തിന് അച്യുത മേനോെൻറ പേരിടും. ചൊവ്വാഴ്ച കുമരകത്ത് ചേർന്ന പ്രത്യേക ജനറൽ കൗൺസിലിൽ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. സർവകലാശാലക്ക് അച്യുത മേനോെൻറ പേരിടാനുള്ള നീക്കത്തിൽ എതിർപ്പ് ഉയർന്നിരുന്നു.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1986ൽ ശിലയിട്ട സ്ഥലത്താണ് പുതിയ കെട്ടിടത്തിെൻറ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കരുണാകരെൻറ പേരുള്ള ശിലാഫലകം നീക്കം ചെയ്തിരുന്നു. യു.പി.എ സർക്കാർ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിെൻറ പണി കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പൂർത്തിയായെങ്കിലും ഉദ്ഘാടനം നീട്ടിക്കൊണ്ടുപോയി. അതിനാണ് അച്യുത മേനോെൻറ പേരിടുന്നത്. അതിനിടെ, സർവകലാശാലക്ക് പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സമിതിയിൽ ജനറൽ കൗൺസിൽ പ്രതിനിധിയായി ആസൂത്രണ ബോർഡംഗം രവിരാമനെ നിർദേശിക്കാനും യോഗം തീരുമാനിച്ചു. നിലവിലെ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ ഒക്ടോബറിൽ വിരമിക്കും.
പുതിയ വി.സിയാവാൻ ‘മുേമ്പ പറക്കുന്ന’വരിൽ കാർഷിക സാമ്പത്തിക വിഭാഗത്തിലെ വനിതക്ക് കൃഷി മന്ത്രിയുടെ ശക്തമായ പിന്തുണയുണ്ട്. ഇവർ സി.പി.എം അധ്യാപക സംഘടന അംഗ മാണെങ്കിലും ഈ സർക്കാർ വന്ന ശേഷം സി.പി.ഐയോടാണ് ആഭിമുഖ്യം. പുതിയ വി.സിയുടെ കാര്യത്തിൽ നിലപാട് അന്വേഷിക്കാൻ ചെന്ന സി.പി.എമ്മിെൻറ സംഘടന പ്രതിനിധികളോട് തെൻറ പിന്തുണ ഈ വനിതക്കാണെന്ന് മന്ത്രി വ്യക്തമാക്കിയതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.