തൃശൂർ: കാർഷിക സർവകലാശാല 2014നുശേഷം കരിയർ അഡ്വാൻസ്മെൻറ് പ്രമോഷൻ (സി.എ.പി) വഴി നൽകി യ കൂട്ട സ്ഥാനക്കയറ്റം യു.ജി.സി മാനദണ്ഡവും ചട്ടങ്ങളും ലംഘിച്ച്. സംസ്ഥാന സർക്കാറിെൻറ ധന കാര്യ പരിശോധന വിഭാഗത്തിേൻറതാണ് കണ്ടെത്തൽ. തിരുവനന്തപുരം വെള്ളായണി കാർഷിക കോ ളജിലെ അസി. പ്രഫ. ഡോ. കെ.ഡി. പ്രതാപൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയില ാണ് വൻ ക്രമക്കേട് പുറത്തുവന്നത്.ആദ്യ ഘട്ടത്തിൽ 244 അധ്യാപകർക്കാണ് ഒറ്റയടിക്ക് സ്ഥാനക്കയറ്റം നൽകിയത്. അത് ഇതിനകം മുന്നൂറിലധികമായി. ഇതിലൂടെ 20 കോടി രൂപയുടെ അധിക ബാധ്യത സർവകലാശാലക്കുണ്ടായി.
ഗവേഷണം, അധ്യാപനം, വിജ്ഞാന വ്യാപനം എന്നീ രംഗങ്ങളിൽ അധ്യാപകെൻറ സംഭാവനകൾക്കുള്ള മാർക്ക് കൂട്ടിച്ചേർത്ത് കിട്ടുന്ന എ.പി.ഐ (അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റേഴ്സ്) സ്കോറിെൻറ അടിസ്ഥാനത്തിലാണ് സി.എ.പി സ്ഥാനക്കയറ്റം നൽകേണ്ടത്. സ്കോർ കണക്കാക്കാൻ യു.ജി.സി നിർദേശിച്ച മാനദണ്ഡങ്ങൾ സർവകലാശാല അട്ടിമറിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി. എല്ലാവർക്കും സ്ഥാനക്കയറ്റം കിട്ടുന്ന രീതിയിൽ സ്കോർ നിർണയം ലളിതമാക്കി. ഓരോ കാറ്റഗറിയിലും മിനിമം സ്കോർ വേണമെന്ന നിബന്ധന അവഗണിച്ചു. ആവശ്യമായ സ്കോർ നേടാത്തവർക്കുപോലും സ്ഥാനക്കയറ്റം നൽകി. ഓരോ കാറ്റഗറിയിലും മിനിമം മാർക്ക് എന്ന നിബന്ധന എല്ലാ കാറ്റഗറിയും ചേർത്ത് എന്നാക്കി. യു.ജി.സി നിശ്ചയിച്ച പരമാവധി മാർക്കും അവഗണിച്ചു. സ്കോർ കണക്കാക്കാൻ യു.ജി.സി അനുവദിച്ചലുമധികം കാറ്റഗറി സർവകലാശാല അംഗീകരിച്ചു. ഇതും ക്രമക്കേടാണ്.
വർഷങ്ങളോളം ഗവേഷണ വിഭാഗത്തിൽ പ്രവർത്തിച്ച ചിലർക്ക് സ്കോറിന് പര്യാപ്തമായ മികച്ച ഗവേഷണ പ്രബന്ധമില്ലെന്ന് കണ്ടെത്തി. അംഗീകാരമില്ലാത്ത ചില ജേണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾക്ക് പോലും സ്കോർ നൽകി.അധ്യാപകരുടെ അപേക്ഷയിൽ മാർക്കിട്ടത് ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റിയാണ്. യു.ജി.സി വ്യവസ്ഥയനുസരിച്ച് ഈ കമ്മിറ്റിക്ക് രേഖകൾ സൂക്ഷിക്കൽ മാത്രമാണ് ചുമതല. വകുപ്പ് മേധാവികൾക്ക് പകരം എക്സ്റ്റൻഷൻ, റിസർച് ഡയറക്ടർമാരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
2006ലെ യു.ജി.സി ശമ്പള പരിഷ്കരണത്തിെൻറ ഭാഗമായാണ് 2010ൽ സ്ഥാനക്കയറ്റത്തിന് മാനദണ്ഡം പുറത്തിറക്കിയത്. ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയത് സർവകലാശാലക്ക് പുറത്തുള്ള സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അനേഷിപ്പിക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.