മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിെൻറ കൗതുക വിശേഷങ്ങളായ ‘പരേതാത്മാക്കളിൽ’ ചിലർ ജീവിച്ചിരിപ്പുള്ളവരാണെന്ന് കണ്ടെത്തി. മരണപ്പെട്ട ശേഷം വോട്ട് ചെയ്തതിനുള്ള സമൻസ് കൈപ്പറ്റിയ ‘പരേതാത്മാവ്’ പറയുകയാണ്, ജീവനുണ്ടെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിലും ഞാൻ വോട്ട് ചെയ്യുമെന്ന്. മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ, വിദേശത്തുള്ളവരും പരേതരും വ്യാപകമായ കള്ളവോട്ട് ചെയ്തതിനാൽ മുസ്ലിംലീഗ് സ്ഥാനാർഥി പി.ബി. അബ്ദുറസാഖിെൻറ തെരഞ്ഞെടുപ്പ് വിജയം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ ഹൈകോടതിയിൽ നൽകിയ ഹരജിയിലെ വിവരങ്ങൾ പലതും വസ്തുതാവിരുദ്ധമെന്ന് വെളിപ്പെടുത്തുന്നതാണീ അനുഭവങ്ങൾ.
ഹൈകോടതിയിൽ സുരേന്ദ്രൻ ഹാജരാക്കിയ ലിസ്റ്റിൽ പറഞ്ഞ പരേതരും വിദേശത്തുള്ളവരും കഴിഞ്ഞദിവസം കോടതിയുടെ സമൻസ് കൈപ്പറ്റുകയായിരുന്നു. മംഗൽപാടി പഞ്ചായത്തിലെ ഉപ്പള ഭഗവതി നഗറിലെ മമ്മുഞ്ഞിയുടെ മകൻ അബ്ദുല്ല, കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഇച്ചിലംപാടിയിലെ മുഹമ്മദിെൻറ ഭാര്യ ആയിഷ, മഞ്ചേശ്വരം പഞ്ചായത്തിലെ ബങ്കര മഞ്ചേശ്വരം സ്വദേശി മമ്മുഞ്ഞിയുടെ മകൻ ഹാജി അഹമ്മദ് ബാവ, വോർക്കാടി പഞ്ചായത്തിലെ കജെ ഹൗസിൽ ഇദ്ദീൻ ബ്യാരിയുടെ മകൻ ഹമീദ്കുഞ്ഞി എന്നിവരാണ് മരിച്ചതായി കാണിച്ച് കെ.സുരേന്ദ്രൻ ഹൈകോടതിയിൽ വാദിച്ചത്. എന്നാൽ, ഇവർ ഇപ്പോഴും ജീവിച്ചിരിക്കുകയാണ്.
ഇതിൽ കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഇച്ചിലംപാടിയിലെ മുഹമ്മദിെൻറ ഭാര്യ ആയിഷയുടെ പേര് രണ്ടുതവണയും സുരേന്ദ്രൻ കോടതിയിൽ നൽകിയ പെറ്റീഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കേസിൽ ‘പ്രവാസി’യാക്കപ്പെട്ട ഉപ്പള ഭഗവതി നഗറിലെ മമ്മുഞ്ഞിയുടെ മകൻ അബ്ദുല്ല കഴിഞ്ഞ 14 വർഷമായി ഉപ്പളയിൽ തന്നെ കഴിയുന്നയാളാണെന്ന് പറയുന്നു. വസ്തു കച്ചവടവുമായി കഴിയുന്ന ഇദ്ദേഹം പാസ്പോർട്ടുപോലും പുതുക്കിയിട്ടില്ല. കോടതിയിൽ നൽകിയ ലിസ്റ്റിൽ മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവരം സ്വദേശി അലി അഹമ്മദിെൻറ മകൻ മുഹമ്മദ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ 259 പേര് കള്ളവോട്ടു ചെയ്തു എന്നാരോപിച്ചാണ് കെ. സുരേന്ദ്രന് കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നു വാദങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഗള്ഫിലുണ്ടായിരുന്നവരുടെ പേരില്‍പോലും വോട്ടു രേഖപ്പെടുത്തിയെന്നും ആ മണ്ഡലത്തില്‍ വോട്ടില്ലാത്ത ചിലര്‍ അവിടെയെത്തി വോട്ടു രേഖപ്പെടുത്തിയെന്നും മരിച്ചവരുടെ പേരിൽ വോട്ടു രേഖപ്പെടുത്തിയെന്നുമാണ് വാദങ്ങള്‍.
വിദേശത്തുണ്ടായിരുന്നവരുടെ പേരില്‍ കള്ളവോട്ട് ചെത്തെന്നാരോപിച്ച് 197പേരുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് സുരേന്ദ്രന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യത്തില്‍ തെളിവു നല്കാന് കോടതി ആവശ്യപ്പെട്ടെങ്കിലും സാധിച്ചിട്ടില്ല. തുടര്‍ന്ന് ഈ ലിസ്റ്റ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് സുരേന്ദ്രന് കോടതിയില്‍ അഭ്യർഥിക്കുകയായിരുന്നു. കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കിയെങ്കിലും യഥാസമയം ലിസ്റ്റ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കപ്പെട്ടില്ല. അവസാനം ലിസ്റ്റ് പരിശോധിച്ച് ഈ മാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സുരേന്ദ്രന് നല്കിയ ലിസ്റ്റിലെ 26 പേരുടെ റിപ്പോര്‍ട്ട് മാത്രമാണ് കേന്ദ്രം സമര്‍പ്പിച്ചത്. ഇതില്‍ ആറുപേര്‍ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നും 20 പേര് വിദേശത്തായിരിക്കാമെന്നുമുള്ള തരത്തില്‍ അവ്യക്തമായ റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കോടതി ഈ റിപ്പോര്‍ട്ട് തള്ളിയത്. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് ഉണ്ടായിരുന്നുവെന്ന് ആരോപിച്ചിരുന്ന പലരും നാട്ടിൽ തന്നെയുണ്ടായിരുന്നതായാണ് ഇതിൽ ഭൂരിഭാഗം പേരും പറയുന്നത്. പലരും വിദേശ രാജ്യംപോലും കാണാത്തവരാണ്.
കടപ്പാട്: മീഡിയ വൺ ടി.വി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.