തിരുവനന്തപുരം: എ.ഐ കാമറകളുടെ സാങ്കേതിക കാര്യങ്ങളും പ്രവർത്തനങ്ങളും വീണ്ടും സാങ്കേതിക സമിതി പരിശോധിക്കുന്നു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സങ്കേതിക മേൽനോട്ടത്തിന് അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിൽ നേരത്തേതന്നെ രൂപവത്കരിച്ച വിദഗ്ധസമിതിയാണ് കാമറ സംവിധാനം പരിശോധിക്കുന്നത്.
പിഴയീടാക്കി തുടങ്ങുന്ന ജൂൺ അഞ്ചിന് മുമ്പ് കാമറമുതൽ കൺട്രോൾ റൂംവരെ നീളുന്ന സാങ്കേതിക സംവിധാനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. ഗതാഗത സെക്രട്ടറിയുടെയും ഗതാഗത കമീഷണറുടെയും സാന്നിധ്യത്തിൽ ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചെലവുകളും മറ്റും പരിശോധിച്ച് ഗഡുക്കളായി കെൽട്രോണിന് തുക തിരികെ അടയ്ക്കുന്നതിന് അനുമതി നൽകേണ്ടതും ഈ കമ്മിറ്റിയാണ്.
നിർമിത ബുദ്ധിയെന്ന് അവകാശപ്പെടുമ്പോഴും ഉദ്യോഗസ്ഥ ഇടപെടലുകളുടെകൂടി പിന്തുണയിലാണ് കാമറ സംവിധാനം പ്രവർത്തിക്കുന്നത്. കൺട്രോൾ റൂമിലുള്ളവരുടെ വിവേചനാധികാരമാണ് പിഴ ചുമത്തിലിലുണ്ടാകുക. 12 വയസ്സിന് താഴെയുള്ളവരുടെ ഇരുചക്രവാഹനങ്ങളിലെ മൂന്നാമനായുള്ള യാത്രയിൽ പിഴയീടാക്കേണ്ടെന്നും വി.ഐ.പി വാഹനങ്ങളെ ഒഴിവാക്കിയുമുള്ള തീരുമാനം ഇതിന് അടിവരയിടുന്നു.. മൊബൈൽ ഫോൺ സ്പീക്കറിലോ അല്ലെങ്കിൽ ബ്ലൂടൂത്തിലോ ആക്കി സംസാരിച്ചാൽ കാമറ വഴി കണ്ടെത്താനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.