ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കെ.പി.സി.സി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ കെ.പി.സി.സി ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 18ന് കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ മാമ്മന്‍ മാപ്പിള്ള ഹാളില്‍ നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി അധ്യക്ഷത വഹിക്കുന്ന യോഗം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.

മറ്റു ഡി.സി.സികളുടെയും ബ്ലോക്ക്-മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ അന്നേ ദിവസം പുഷ്പാര്‍ച്ചന, രക്തദാന ക്യാമ്പ്,പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യ സ്പര്‍ശം ഏറ്റിട്ടുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. 

Tags:    
News Summary - KPCC to celebrate first death anniversary of Oommen Chandy in a grand manner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.