ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആകാശ യാത്രയൊരുക്കി പ്രവാസി വ്യവസായി

കോഴിക്കോട്: നാദാപുരം ബഡ്സ് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ വിമാനയാത്ര ഒരുക്കി പ്രവാസി വ്യവസായി. സാധാരണക്കാരൻ നിത്യേനെ സമീപിക്കുന്ന ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് സഫാരി ഗ്രൂപ്പ് എം.ഡി. സഫാരി സൈനുൽ ആബിദീൻ ഇത്തരമൊരു തീരുമാനമെടുത്തത്.

സ്വന്തം നാട്ടിലെ സംവിധാനങ്ങളെ കൂടുതൽ മനസ്സിലാക്കുന്നതിനാണ് സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതെന്ന് സൈനുൽ ആബിദീൻ പറഞ്ഞു. ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന നാദാപുരം ഗ്രാമപഞ്ചായത്തിനെ കൂടുതലറിയാനാണ് അദ്ദേഹം സന്ദർശിച്ചത്. സന്ദർശനത്തിനിടെ നാദാപുരം ബഡ്സ് സ്കൂളിലെ കുട്ടിൾക്ക് രക്ഷിതാക്കൾക്കൊപ്പം തലസ്ഥാന നഗരിയായ തിരുവനന്തപുരം കാണിക്കാൻ കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനയാത്ര സമ്മാനിക്കുകയായിരുന്നു.

ബഡ്സ് സ്കൂളിൽ ജനപ്രതിനിധികളും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി. മുഹമ്മദലി സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, അംഗങ്ങളായ അബ്ബാസ് കണേക്കൽ, വി. അബ്ദുൽ ജലിൽ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് ബംഗ്ലത്ത് മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, വി.ടി.കെ. ആയിഷ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - businessman arranged air trip for Buds school students and parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.