എ.കെ.ജി സെന്റർ ആക്രമണം: രണ്ടാം പ്രതി സുഹൈൽ ഷാജഹാന്‍റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ പിടിയിലായ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല മുൻ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ ജാമ്യാപേക്ഷ തള്ളി. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ സുഹൈലാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്.

ദിവസങ്ങൾക്കുമുമ്പ് ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2022 ജൂലൈ ഒന്നിനാണ് എ.കെ.ജി സെ ന്ററിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞത്. കേസിൽ നാലു പ്രതികളാണുള്ളത്. കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, ടി. നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയും ആക്രമണത്തിന് പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയുമായ സുധീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

Tags:    
News Summary - AKG Center attack: Second accused Suhail Shahjahan's bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.