തിരുവനന്തപുരം: നിർമിതബുദ്ധിയുടെ സാധ്യതകളെയും അത് ഉയര്‍ത്തുന്ന വെല്ലുവിളികളും കൈകാര്യം ചെയ്യുന്നതിന് കേരളം കരട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം രൂപവത്കരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിര്‍മിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്വെയര് നിർമാണം, വിവരസഞ്ചയ നിർമാണം, ഇന്നവേഷന്‍ സെന്ററുകള്‍, നൈപുണ്യ വികസനം, നിര്‍മിതബുദ്ധി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ ഈ നയത്തിന്റെ ഭാഗമാക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഗ്രീഡിയന്‍സ്, ഡേറ്റ സയന്‍സ് തുടങ്ങിയ നൂതന കോഴ്സുകള്‍ സര്‍വകലാശാലയില്‍ ആരംഭിക്കുന്നതും ഗൗരവ പരിഗണനയിലാണ്. നിര്‍മിതബുദ്ധി, മെഷീന് ലേണിങ്, അനിമേഷന്‍, വിഷ്വല്‍ എഫക്ട്, ഗെയ്മിങ്, കോമിക്സ് എന്നീ മേഖലകളില്‍ കടന്നുവരുന്ന ഡീപ് ടെക് സംരംഭകര്‍ക്കുവേണ്ടി ഗ്രാഫിക് പ്രോസസിങ് യൂനിറ്റ് ക്ലസ്റ്റര്‍ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.