തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ മേഖലയിലെ അധ്യാപക നിയമനങ്ങളിൽ ധനവകുപ്പ് അടി യന്തര പരിശോധന നടത്തുമെന്ന് ധനമന്ത്രി തോമസ് െഎസക്. കഴിഞ്ഞ സർക്കാറിെൻറ അവസാ നഘട്ടത്തിൽ സംരക്ഷിത അധ്യാപകരെ സംരക്ഷിക്കാനായി വിദ്യാർഥി അധ്യാപക അനുപാതം കുറച് ചതിെൻറ മറവിൽ അനധികൃത നിയമനങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്നാണ് വിലയിരുത്ത ൽ.
ഇക്കാര്യം കണ്ടുപിടിക്കാനാണ് പരിശോധനയെന്നും റവന്യൂ ചെലവ് കുറയ്ക്കുന്നത ിനുള്ള നടപടികളുടെ ആദ്യ പടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട ്ട് ഒാഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സംഘടിപ്പിച്ച ബജറ്റിന് മുന്നോടിയായുള്ള ചർച ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരക്ഷിത അ ധ്യാപകരെക്കൂടി ഉൾപ്പെടുത്തുന്നതിന് 40 വിദ്യാർഥികൾക്ക് ഒരു അധ്യാപകനെന്നനിലയിലെ 40:1 എന്ന നേരത്തേയുണ്ടായിരുന്ന അനുപാതം കഴിഞ്ഞ സർക്കാർ 30:1 ആയി കുറച്ചിരുന്നു. എന്നാൽ, 30 എന്നത് പൊതു മാനദണ്ഡമായി എടുക്കുകയും 31 വിദ്യാർഥികളായാൽ പുതിയ നിയമനം നടത്തുകയുമാണ്. ഇത്തരത്തിൽ എത്ര നിയമനം നടന്നിട്ടുണ്ടെന്ന കാര്യത്തിൽ തനിക്കുപോലും വ്യക്തതയില്ല.
സംസ്ഥാന വ്യാപകമായി 25,000 മുതൽ 30,000 വരെ നിയമനങ്ങൾ ഇങ്ങനെ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. കൃത്യമായ വിശദാംശങ്ങൾ ലഭിക്കുന്നതിനാണ് പരിശോധന നടത്തുന്നത്. വകുപ്പുകളിൽ താൽക്കാലിക നിയമനം നടക്കണമെങ്കിൽപോലും സർക്കാർ അനുവാദം നൽകണം. എന്നാൽ, എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെൻറ് എ.ഇ.ഒയുമായി ചർച്ച നടത്തി നിയമനം നടത്തുന്നു. ഒന്നോ രണ്ടോ വിദ്യാർഥികൾ കൂടിയാൽപോലും നിയമനം നടത്തുന്നതിന് കെ.ഇ.ആറിൽ വ്യവസ്ഥകളുണ്ടെങ്കിൽ അത് ഭേദഗതി ചെയ്യും.
പരിവർത്തിപ്പിച്ച ഭൂമിയുടെ വില സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കും. കരഭൂമിയായ പ്രദേശത്തിനും വയലിെൻറ വിലയാണ് രേഖകളിൽ നിശ്ചയിച്ചിട്ടുള്ളത്. ഇതാണ് പരിശോധിച്ച് പുതുക്കുക. ഭൂമി ന്യായവില സംബന്ധിച്ചുള്ള സെക്രട്ടറിതല പഠന റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മൂന്നുവർഷത്തെ വാർഷിക റിേട്ടൺ ഡിസംബറിലാണ് ലഭിച്ചത്. റിേട്ടൺ പരിശോധിച്ചാൽ മുൻ വർഷത്തെ നികുതി ചോർച്ച കെണ്ടത്താനാകും. ജി.എസ്.ടിയിൽ കൂടുതൽ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറി വില കൂടും
ലോട്ടറി വില വർധിപ്പിച്ചിെല്ലങ്കിൽ വിൽപനക്കാർക്ക് മതിയായ ആനുകൂല്യം നൽകാനാവില്ലെന്ന് തോമസ് െഎസക് വ്യക്തമാക്കി. അല്ലെങ്കിൽ സമ്മാനത്തുക കുറയ്ക്കേണ്ടിവരും. അനുകൂല്യവും സമ്മാനത്തുകയും കുറയ്ക്കാനാകില്ല. ഇൗ സാഹചര്യത്തിലാണ് ലോട്ടറി വില കൂട്ടാൻ ആലോചിക്കുന്നത്.
കിഫ്ബിയിൽ 40,000 കോടിയുടെ പദ്ധതികൾ ഇക്കൊല്ലം ആരംഭിക്കാനാകും. ഇതിൽ പകുതിയോളം അടുത്തവർഷം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് വകുപ്പിൽ പെർഫോമൻസ് ഒാഡിറ്റിനായി 500ഒാളം പേർ നിലവിലുണ്ട്. േലാക്കൽ ഫണ്ട് ഒാഡിറ്റും ഏജീസ് ഒാഡിറ്റുമെല്ലാമുള്ളപ്പോൾ ഇത്തരമൊരു വിഭാഗത്തിെൻറ ആവശ്യമില്ല.
ക്ഷേമ ആനുകൂല്യങ്ങളിൽ കൈവെക്കില്ല
ക്ഷേമ ആനുകൂല്യങ്ങളൊന്നും വെട്ടിക്കുറക്കില്ല. പക്ഷേ, റവന്യൂ ചെലവ് കുറയ്ക്കും. ആറ് വർഷമായി 10 ശതമാനമാണ് നികുതി വർധന. എന്നാൽ, 15 ശതമാനമാണ് റവന്യൂ ചെലവ് വർധിക്കുന്നത്. ഇൗ സാഹചര്യങ്ങളിൽ നിയന്ത്രണം അനിവാര്യമാണ്. ഇൗ ധനസ്ഥിതിയിൽ മുട്ടുശാന്തിപോലെ കുറച്ചുകാലം മുന്നോട്ടുേപാകാം. പക്ഷേ, എക്കാലവും ഇങ്ങനെ പോകാനാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.