തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം ഒമ്പതുമാസത്തിന് ശേഷം പുനരാരംഭിക്കുന്നു. അംഗീകാരം നൽകുന്ന വിദ്യാഭ്യാസവകുപ്പിെൻറ 'സമന്വയ' സോഫ്റ്റ്വെയറിൽ 'അപ്രൂവൽ' ബട്ടൺ ചൊവ്വാഴ്ചമുതൽ ഒാൺ ചെയ്തു നൽകി.
കഴിഞ്ഞ അധ്യയനവർഷം (2019- -20) വരെയുള്ള നിയമനാംഗീകാര ഫയലുകളിൽ ഒക്ടോബർ ഏഴിനകം തീർപ്പുകൽപിക്കാൻ വിദ്യാഭ്യാസ ഉപഡയക്ടർമാർക്കും ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. അധ്യാപക വിദ്യാർഥി അനുപാതം ഉയർത്താനും നിയമനാംഗീകാരം വിദ്യാഭ്യാസ ഒാഫിസർമാരിൽനിന്ന് മാറ്റി സർക്കാറിൽ നിക്ഷിപ്തമാക്കാനുമുള്ള ബജറ്റ് പ്രഖ്യാപനത്തോടെ ഇൗ ബട്ടൺ ഒാഫ് ചെയ്തിരുന്നു.
സർക്കാർ, എയ്ഡഡ് മേഖലയിൽ നിയമനനിരോധ സാഹചര്യമൊരുക്കിയ ഉത്തരവുകൾക്കെതിരെ ഉദ്യോഗാർഥികളിൽനിന്ന് വൻ പ്രതിഷേധമുയർന്നിരുന്നു. അധ്യാപകരും മാനേജ്മെൻറുകളും ഹൈകോടതിയെ സമീപിച്ചു. സാേങ്കതിക തകരാർ എന്ന് സർക്കാർ വാദിച്ചെങ്കിലും തള്ളിയ കോടതി അർഹതയുള്ള നിയമനങ്ങൾക്ക് അടിയന്തര അംഗീകാരത്തിന് നിർദേശം നൽകി.വിദ്യാർഥികൾ വർധിച്ചുണ്ടായ അധിക തസ്തികകളിലെ നിയമനത്തിന് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസചട്ട (കെ.ഇ.ആർ) ഭേദഗതി അംഗീകരിക്കുന്നവർക്ക് മാത്രമായിരിക്കും നിയമനാംഗീകാരം അനുവദിക്കുക.
രണ്ട് അധിക തസ്തികകൾ വന്നാൽ ഒന്ന് സംരക്ഷിത അധ്യാപക നിയമനത്തിനായി (1:1 അനുപാതം) വിട്ടുനൽകണമെന്നതാണ് കെ.ഇ.ആർ ഭേദഗതി. ഇതിനെതിരെ മാനേജ്മെൻറുകൾ നൽകിയ കേസ് സുപ്രീംകോടതിയിൽ വിധിപറയാനിരിക്കുകയാണ്. മറ്റ് തസ്തികകളിൽ നിലവിെല വ്യവസ്ഥകൾ പ്രകാരം തന്നെയാകും അംഗീകാരം.
ഭാവിയിൽ വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള, നിശ്ചിതസമയത്ത് സമർപ്പിക്കുന്ന നിയമന അപേക്ഷകൾ മാത്രമേ അംഗീകരിക്കൂ. എന്നാൽ, ഇൗ അധ്യയനവർഷം (2020 -21) മുതൽ അധ്യാപക -വിദ്യാർഥി അനുപാതം ഉയർത്തിയായിരിക്കും തസ്തിക നിർണയവും നിയമനാംഗീകാരവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.