ദുബൈയിലേക്ക്​ എയർ ഇന്ത്യ വലിയ വിമാനം പുനഃസ്ഥാപിച്ചു

നെടുമ്പാശ്ശേരി: ദുബൈ-കൊച്ചി-ദുബൈ സെക്ടറിൽ എയർ ഇന്ത്യ വലിയ വിമാനമായ ഡ്രീംലൈനർ പുനഃസ്ഥാപിച്ചു. രണ്ടുമാസം മുമ്പാണ് 256 പേർക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനർ പിൻവലിച്ച് 162 പേർക്ക്​ മാത്രം യാത്ര ചെയ്യാവുന്ന എയർബസ് എ-320 വിമാനമാക്കിയത്. സീറ്റുകൾ കുറഞ്ഞതുമൂലം സെക്ടറിൽ ടിക്കറ്റ്​ നിരക്ക്​ കുതിച്ചുയർന്നത്​ വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനെത്തുടർന്നാണ് വലിയ വിമാന സർ‌വിസ് പുനഃസ്ഥാപിച്ചത്.

തിങ്കളാഴ്​ച രാവിലെ 8.20ന് ഡൽഹിയിൽനിന്നെത്തിയ വിമാനം 9.10ന് ദുബൈയിലേക്ക് നിറയെ യാത്രക്കാരുമായി പറന്നു. വൈകീട്ട് 6.50ന്​ ദുബൈയിൽനിന്ന്​ മടങ്ങിയെത്തി രാത്രി 8.15ന് ഡൽഹിയിലേക്ക്​ പോയി.

Tags:    
News Summary - air india big aircraft to dubai -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.