സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ പിടിയിൽ

നെടുമ്പാശേരി: സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമീഷണറേറ്റ് പിടികൂടിയത്.

ബഹ്റൈൻ- കോഴിക്കോട് - കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂയായ ഷാഫി സ്വർണം കൊണ്ടു വരുന്നതായി പ്രിവൻറീവ് കമീഷണറേറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

കൈകളിൽ സ്വർണം ചുറ്റിവച്ച ശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. 

Tags:    
News Summary - Air India cabin crew arrested for smuggling gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.