കരിപ്പൂർ: അടുത്ത മാസം പുനരാരംഭിക്കുന്ന ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ ജംബോ വിമാന സ ർവിസ് തിരുവനന്തപുരത്തേക്ക് നീട്ടണെമന്ന് ആവശ്യം. ഫെബ്രുവരി 16 മുതലാണ് ജിദ്ദയി ൽ നിന്ന് സർവിസ്. ജിദ്ദ-കോഴിക്കോട് സെക്ടറിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് നിലവി ലുള്ള ഷെഡ്യൂൾ.
ജിദ്ദയിൽനിന്ന് ഞായർ, വെള്ളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽനിന്ന് തിങ്കൾ, ശനി ദിവസങ്ങളിലാണ് സർവിസ്. വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തും. സർവിസിന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ജൂലൈയിൽ തന്നെ അനുമതി നൽകിയിരുന്നു.
രാവിലെ എത്തുന്ന വിമാനം ൈവകീട്ട് വരെ കരിപ്പൂരിൽ നിർത്തിയിടുന്ന രീതിയിലാണ് ഇപ്പോൾ ഷെഡ്യൂൾ തയാറാക്കിയത്. ഇതിന് പകരം വിമാനം തിരുവനന്തപുരത്തേക്ക് കൂടി നീട്ടണമെന്നാണ് ആവശ്യം. നിലവിൽ തിരുവനന്തപുരത്തുനിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവിസുകളില്ല. നേരത്തെ സൗദി എയർലൈൻസാണ് ഇവിടെനിന്ന് ജിദ്ദയിേലക്ക് സർവിസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.