കൊണ്ടോട്ടി: എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നത് ഹജ്ജ് സർവിസിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഹജ്ജ് നയ പുനരവലോകന സമിതി. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഹജ്ജ് നയം തയാറാക്കുന്നതിന് കേന്ദ്രസർക്കാർ നിശ്ചയിച്ച സമിതി നൽകിയ റിപ്പോർട്ടിലാണ് ഇൗ പരാമർശമുള്ളത്.
സ്വകാര്യവത്കരിക്കുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവർ പ്രത്യേക പദ്ധതി തയാറാക്കണമെന്നും സമിതി നിർദേശിക്കുന്നു. എന്നാൽ, ഏത് രീതിയിലാണ് ഹജ്ജ് സർവിസിനെ ബാധിക്കുക എന്നത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട റിേപ്പാർട്ടിൽ പരാമർശിച്ചിട്ടില്ല.
അതേസമയം, നിരക്ക് വർധന പരിഹരിക്കാൻ ആഗോള ടെൻഡർ നടത്താൻ കേന്ദ്രസർക്കാർ സൗദി ഭരണകൂടവുമായി ചർച്ചകൾ നടത്തണെമന്ന് സമിതി നിർദേശിച്ചു. നിലവിൽ ഒരുഭാഗത്തേക്ക് വിമാനങ്ങൾ ആളില്ലാതെയാണ് സർവിസ് നടത്തുന്നത്. ഇത് പരിഹരിക്കാൻ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപേയാഗിക്കാമോ എന്നത് പഠിക്കാൻ വ്യോമയാന-ന്യൂനപക്ഷ മന്ത്രാലയങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
മുഴുവൻ തീർഥാടകർക്കും അസീസിയ്യയിൽതന്നെ താമസസൗകര്യം ഒരുക്കണമെന്ന സമിതി നിർദേശം സ്വാഗതാർഹമാണെന്നാണ് വിലയിരുത്തൽ. നിലവിൽ ഗ്രീൻ, അസീസിയ്യ കാറ്റഗറികളിലാണ് മക്കയിൽ ഹജ്ജിന് ഇന്ത്യൻ തീർഥാടകർക്ക് സൗകര്യം ഒരുക്കാറുള്ളത്. ഗ്രീൻ കാറ്റഗറി മക്കയുടെ ഒന്നര കിലോമീറ്റർ ചുറ്റളവിലും അസീസിയ്യ കാറ്റഗറി അഞ്ച് കിലോമീറ്റർ ചുറ്റളവിലുമാണ്. ഗ്രീൻ കാറ്റഗറിയിൽ കൂടുതൽ പണം നൽകണം. കുറഞ്ഞ തീർഥാടകർക്ക് മാത്രമാണ് ഇവിടെ താമസത്തിന് അവസരം ലഭിക്കാറുള്ളത്. തീർഥാടകർക്ക് മുഴുവൻ ഒരേ തുകയിൽ ഒരേ സ്ഥലത്ത് താമസസൗകര്യം ലഭിക്കുന്നത് ഗുണം െചയ്യുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.