വിമാന നിരക്ക്​: ഹജ്ജ് കമ്മിറ്റി അംഗങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി

മ​ല​പ്പു​റം: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ക​രി​പ്പൂ​ർ വ​ഴി പു​റ​പ്പെ​ടു​ന്ന ഹാ​ജി​മാ​രു​ടെ വി​മാ​ന​യാ​ത്ര നി​ര​ക്ക് കൊ​ച്ചി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി പോ​കു​ന്ന​വ​രു​ടെ നി​ര​ക്കി​ന് തു​ല്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ അ​ഡ്വ. പി. ​മൊ​യ്തീ​ൻ കു​ട്ടി, കെ. ​മു​ഹ​മ്മ​ദ്‌ റാ​ഫി, പി.​ടി. അ​ക്ബ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തേ നി​ശ്ച​യി​ച്ച വി​മാ​ന​ക്കൂ​ലി കു​റ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്ത​ണം. നി​ര​ക്ക് കു​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ മൂ​ന്ന് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് വ​ഴി പോ​കു​ന്ന ഹാ​ജി​മാ​രു​ടെ​യും മൊ​ത്തം ചെ​ല​വ് തു​ല്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Airfare Hajj committee members discussed with the Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.