എസ്.എഫ്.ഐ അക്രമത്തിനെതിരെ എ.ഐ.എസ്.എഫ് പ്രതിഷേധം

അഞ്ചൽ: കൊല്ലം എസ്.എന്‍ കോളജില്‍ 15 വിദ്യാർഥികളെ എസ്.എഫ്.ഐക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് അഞ്ചലിൽ എ.ഐ.എസ്.എഫ് ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് അഞ്ചൽ സെൻറ് ജോൺസ് കോളജിന് മുന്നിൽ നടന്ന പൊതുയോഗം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ സുധീര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എം.ബി നസീർ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മുഹമദ് നാസിം, നേതാക്കളായ എം. സജാദ്, എം. ഷിബു, എസ്. സുജേഷ്, എച്ച്. അഭിരാജ്, വൈശാഖ് സി. ദാസ്, എ.എൽ. അനഘ, ഷൈജു എബ്രഹാം, വിഷ്ണു രവീന്ദ്രൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് അക്രമത്തി​ൽ ക​ലാ​ശി​ച്ച​ത്. എ.​ഐ.​എ​സ്.​എ​ഫ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള 15 പേർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ.​ഐ.​എ​സ്.​എ​ഫ് ഇ​ത്ത​വ​ണ കോ​ള​ജി​ൽ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ക്കു​ക​യും 15 സീ​റ്റി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ കാ​മ്പ​സി​ലെ മ​ര​ച്ചു​വ​ട്ടി​ലി​രു​ന്ന എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പിന്നാലെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​കർ വ​ടി​യും ക​ല്ലും കൊ​ണ്ട് എ.​ഐ.​എ​സ്.​എ​ഫുകാരെ ആ​ക്ര​മിക്കുകയായിരുന്നു.

കൊല്ലം എസ്.എന്‍ കോളജില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് അഞ്ചലിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റിയംഗം ഇ.കെ. സുധീർ ഉദ്ഘാടനം ചെയ്യുന്നു

ചു​റ്റു​മ​തി​ൽ ചാ​ടി വ​നി​ത കോ​ള​ജ് വ​ള​പ്പി​ലൂ​ടെ പു​റ​ത്തെ​ത്തി​യ വി​ദ്യാ​ർ​ഥി​ക്കും പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ​വ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. ചു​റ്റു​മ​തി​ൽ ചാ​ടി​ക്ക​ട​ന്ന്​ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ അ​ഭ​യം തേ​ടി. സം​ഘ​ർ​ഷ​ത്തി​നി​ടെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട വി​ദ്യാ​ർ​ഥി​നി​യെ സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ​യും മ​റ്റ്​ നേ​താ​ക്ക​ളും എ​ത്തി​യാ​ണ് മോ​ചി​പ്പി​ച്ച​ത്. പു​റ​ത്തു​നി​ന്നെത്തി​യ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യി ചേ​ർ​ന്നാ​ണ് ആക്ര​മണം ന​ട​ത്തി​യ​തെ​ന്ന് എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഷ​ങ്ങ​ളാ​യി എ​സ്.​എ​ഫ്.​ഐ പ്ര​തി​നി​ധി​ക​ൾ മാ​ത്രം നാ​മ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന എ​സ്.​എ​ൻ കോ​ള​ജി​ൽ ഇ​ത്ത​വ​ണ എ.​ഐ.​എ​സ്.​എ​ഫ് 15 സീ​റ്റി​ൽ വി​ജ​യി​ച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചതത്രെ. രാ​വി​ലെ കോ​ള​ജി​ലെത്തി​യ​പ്പോ​ൾ ത​ന്നെ കാ​മ്പ​സി​ൽ​നി​ന്ന്​ പു​റ​ത്ത്​ പോ​കി​ല്ലെ​ന്ന് എ​സ്.​എ​ഫ്.​ഐ ഭി​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - AISF protests against SFI violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.