കൊച്ചി: രാജ്യദ്രോഹ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തെൻറ ഫോണും ലാപ്ടോപ്പും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സിനിമ പ്രവർത്തക ആയിഷ സുൽത്താന കവരത്തി പൊലീസിന് കത്തയച്ചു. ഇ-മെയിൽ വഴിയാണ് ആയിഷ ഫോണും ലാപ്ടോപ്പും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്തയച്ചത്.
സഹോദരെൻറ ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ് ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് എന്ന് ആയിഷ ആരോപിച്ചിരുന്നു. എന്നാൽ, ലാപ്ടോപ്പും ഫോണും കോടതി മുഖാന്തരം മാത്രമേ നൽകാൻ സാധിക്കൂ എന്നും പല രേഖകളും പരിശോധിച്ചു വരുകയാണെന്നും കവരത്തി പൊലീസ് അറിയിച്ചു.
കേസ് എടുത്തതിന് പിന്നാലെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിന് ശേഷമാണ് ആയിഷ ഫോൺ നൽകിയത് എന്നും വാട്സ്ആപ്പിലെ പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്തിരുന്നു എന്നും പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.