ന്യൂഡൽഹി: ഒാഖി ദുരന്തത്തിൽപെട്ട ജനതക്കായി സഹായ ഹസ്തവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആൻറണി. കേരള സർക്കാറിെൻറ ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അസുഖബാധിതനായി വിശ്രമിക്കുന്ന തന്നെ ഡൽഹിയിലെ വീട്ടിൽ എത്തി മുഖ്യമന്ത്രി സന്ദർശിച്ചപ്പോഴാണ് ചെക്ക് ആൻറണി ഏൽപിച്ചത്. ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കോൺഗ്രസിെൻറ എല്ലാ പിന്തുണയും എ.കെ. ആൻറണി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പിണറായി സന്ദർശിച്ചത്. ആൻറണിയുടെ ആരോഗ്യവിവരങ്ങൾ തിരക്കിയ പിണറായി ഒാഖി ദുരന്തശേഷം ദുരിതാശ്വാസ പ്രവർത്തനത്തിന് സ്വീകരിച്ച നടപടികളും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.