എ.കെ. ആന്‍റണി ആശുപത്രിയില്‍ 

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവർത്തക സമിതിയംഗവുമായ എ.കെ. ആന്‍റണിയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സ തേടിയത്. 

 രക്​തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ബുധനാഴ്​ച ഉച്ചക്ക്​ ബാത്​റൂമിൽ വീണ ആൻറണിക്ക്​ തലയിൽ ചെറിയ മുറിവു പറ്റി. ഉടൻ തന്നെ അദ്ദേഹത്തെ  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്​ച ആശുപത്രി വിടും.

Tags:    
News Summary - AK Antony in Hospitalised in Delhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.