ന്യൂഡൽഹി: രക്തസമ്മർദം താഴ്ന്ന് കുളിമുറിയിൽ വീണ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിക്ക് തലച്ചോറിൽ നേരിയ രക്തസ്രാവം. രാംമനോഹർ ലോഹ്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന് ഡോക്ടർമാർ ഏതാനും ദിവസം വിശ്രമം നിർദേശിച്ചു.
ന്യൂറോ സർജൻമാരുടെ സംഘം വ്യാഴാഴ്ച വിശദപരിശോധന നടത്തിയശേഷമാണ് പൂർണവിശ്രമം നിർദേശിച്ചത്. സന്ദർശകരെ അനുവദിക്കുന്നില്ല. സംസാരിക്കുന്നതിനും നിയന്ത്രണമുണ്ട്. 76കാരനായ ആൻറണിയെ ബുധനാഴ്ച ഉച്ചക്കാണ് ആശുപത്രിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.