ന്യൂഡൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ബദലിനെക്കാള്‍ കേന്ദ്രത്തില്‍ മോദി ഭരണം തുടരുന്നതിനെയാണ് സി.പി.എം ഇഷ്ടപ്പെടുന്നതെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. കേരള നേതാക്കള്‍ സ്വീകരിച്ച ശക്തമായ നിലപാടുമൂലമാണ് കേന്ദ്രകമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്. യു.ഡി.എഫ്, കോണ്‍ഗ്രസ് എം.പിമാരുടെ എണ്ണം കുറക്കണമെന്ന കാര്യത്തില്‍ കേരള സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ മനസ്സാണ്. പരസ്യമായി ആക്രമിക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് കേരള സി.പി.എമ്മും ബി.ജെ.പിയും സ്വീകരിക്കുന്നതെന്നും ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.