പാർലമെന്റിലെ സംഭാവനകള്‍ക്ക് എ.കെ ആന്റണിക്ക് ആജീവനാന്ത പുരസ്കാരം

ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ എ.കെ ആന്റണിക്ക് ലോക്മത് പുരസ്‌കാരം. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ ആന്റണി ഉള്‍പ്പെടെ എട്ടുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. എകെ ആന്റണി, ഭര്‍ത്തൃഹരി മെഹ്താബ് എന്നിവര്‍ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹരായത്. പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത്.

എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയേയും തൃണമൂല്‍ നേതാവ് ഡെറിക്ക് ഒബ്രിയാനേയും മികച്ച പാര്‍ലമെന്റേറിയന്മാരായി തെരഞ്ഞെടുത്തു. ബി.ജെ.പി ലോക്‌സഭാംഗം ലോക്കറ്റ് ചാറ്റര്‍ജി, എൻ.സി.പി രാജ്യസഭാംഗം വന്ദന ചവാന്‍ എന്നിവരാണ് മികച്ച വനിത പാര്‍ലമെന്റേറിയന്മാർ.

എന്‍.സി.പി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് വീതമാണ് പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്.

Tags:    
News Summary - AK Antony Lifetime Achievement Award for his contribution to Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.