കാസർകോട്: എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയുടെ ഉദ്ഘാടന പ്രസംഗത്തിൽ മുഴുനീളം കേന്ദ്ര സർക്കാറിനെതിരെ പ്രസംഗിച്ച ആൻറണി കേരള ഭരണത്തെക്കുറിച്ച് കണ്ണൂരിൽ പറയാമെന്ന് മുന്നറിയിപ്പും നൽകി. താൻ പ്രസംഗകനൊന്നുമല്ല എന്ന് പറഞ്ഞ ആൻറണി തുടർന്ന് പറഞ്ഞത് മുഴുവൻ കേന്ദ്ര സർക്കാർ ഭരണത്തിനെതിരെയും അതിെൻറ അന്ത്യം കുറിക്കാൻ പോകുന്നുവെന്നുമാണ്.
എവിടെയും കേരളത്തെക്കുറിച്ച് പറഞ്ഞില്ല. പ്രസംഗം അവസാനിപ്പിക്കുേമ്പാൾ കേരളത്തിൽ പിണറായി സർക്കാറിെൻറയും കേന്ദ്രത്തിൽ മോദി സർക്കാറിെൻറയും അന്ത്യം കുറിക്കും എന്ന് പറഞ്ഞു. കേരളത്തിലെ ഭരണത്തെക്കുറിച്ച് കൂടുതൽ കണ്ണൂരിൽ സുധാകരെൻറ നാട്ടിൽവെച്ച് പറയാമെന്ന് വേദിയിലുണ്ടായിരുന്ന കെ. സുധാകരനെ നോക്കിക്കൊണ്ട് പറഞ്ഞു. കണ്ണൂരിൽ ഷുഹൈബ് കുടുംബ സഹായ ഫണ്ട് വിതരണ ചടങ്ങളിലാണ് താൻ പ്രസംഗിക്കുകയെന്നുകൂടി ആൻറണി സൂചിപ്പിച്ചു.
അക്രമത്തിനും വർഗീയഫാഷിസത്തിനും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് കാസർകോട് ചെർക്കളയിൽ തുടക്കമായി. കോൺഗ്രസ് നേതാക്കളെയും വൻജനാവലിയെയും സാക്ഷിനിർത്തി ജാഥാനായകൻ എം.എം. ഹസന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആൻറണി ത്രിവർണപതാക കൈമാറി ഉദ്ഘാടനംചെയ്തു.
ഡൽഹിയിൽ നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് കുറിച്ചിരിക്കുന്ന കുരുക്ഷേത്രയുദ്ധത്തിലേക്ക് കേരളത്തിൽനിന്ന് പടയും സഹായവും സ്വരൂപിക്കാനാണ് ഇൗ യാത്രയെന്ന് ആൻറണി പറഞ്ഞു. കോൺഗ്രസ് പാണ്ഡവരാണെന്നും ബി.ജെ.പി കൗരവപ്പടയാണെന്നും പറഞ്ഞ ആൻറണി കേരളത്തിൽനിന്ന് കൂടുതൽ എം.പിമാരെ കേന്ദ്രത്തിലേക്ക് അയച്ച് നരേന്ദ്ര മോദി സർക്കാറിെൻറ അന്ത്യം കുറിക്കുന്നതിന് ഒരുങ്ങണമെന്നും ആഹ്വാനംചെയ്തു.
മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, ആേൻറാ ആൻറണി എം.പി, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ, രാഷ്ട്രീയ കാര്യസമിതിയംഗം കെ. സുധാകരൻ, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കണ്ണൂർ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, അഡ്വ. സി.കെ. ശ്രീധരൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ടി. സിദ്ദീഖ്, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, കെ. സുരേന്ദ്രൻ, മുൻമന്ത്രി ചെർക്കളം അബ്ദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി.ബി. അബ്ദുറസാഖ് എം.എൽ.എ, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, മൺവിള രാധാകൃഷ്ണൻ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, ഷാനിമോൾ ഉസ്മാൻ, വി.എസ്. വിജയരാഘവൻ, തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ലാലി വിൻസൻറ്, ശരത്ചന്ദ്ര പ്രസാദ്, കെ.പി. അനിൽകുമാർ, ജോൺസൺ, ടി.എം. സുരേഷ് ബാബു, സുമ ബാലകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ എം.എം. ഹസൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.