തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിെൻറ ഇപ്പോഴത്തെ സാമ്പത്തിക നയം പൊളിച്ചെഴുതുമെന്ന് എ.കെ. ആൻറണി. മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും വർഗീയതയെ ചെറുക്കാനും യോജിച്ചുപ്രവർത്തിക്കാൻ സാധിക്കുന്ന ആരുമായും ചേർന്ന് വിശാല െഎക്യനിര പടുത്തുയർത്താൻ കോൺഗ്രസ് തയാറാണ്. കെ.പി.സി.സി ആസ്ഥാനത്ത് ഇന്ദിര ഗാന്ധി-സർദാർ പേട്ടൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു ആൻറണി.
മോദി ഭരണത്തിൽ നേട്ടം കോർപറേറ്റുകൾക്ക് മാത്രമാണ്. പുതിയ നേതൃത്വത്തിനു കീഴിൽ രാജ്യത്ത് കോൺഗ്രസിെൻറയോ കോൺഗ്രസ് നയിക്കുന്ന മുന്നണിയുടെയോ ഭരണം ഉണ്ടായാൽ കോർപറേറ്റുകളെ മാത്രം സഹായിക്കുന്ന മോദിയുടെ സാമ്പത്തികനയം പൊളിച്ചെഴുതും. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ കോൺഗ്രസുകാർ തയാറാകണം. വളർന്നുവരുന്ന മതതീവ്രവാദവും ആപത്കരമാണ്. മതനിരപേക്ഷതയുടെ കൊടിക്കൂറ ഉർത്തിപ്പിടിക്കാൻ കോൺഗ്രസ് ഏതറ്റംവരെയും മുന്നോട്ടുപോകും. ഇൗ ലക്ഷ്യം നേടാൻ യോജിക്കാവുന്ന ആരുമായും ചേർന്നുപ്രവർത്തിക്കാൻ കോൺഗ്രസ് തയാറാണ്. അക്കാര്യത്തിൽ, കോൺഗ്രസിനു മാത്രമേ സാധിക്കൂെവന്ന ഒരു തലക്കനവും പാർട്ടിക്ക് ഉണ്ടാവില്ല. ദേശീയതലത്തിൽ ഒരു െപാതുനിര വേണമെങ്കിൽ അതിനും തങ്ങൾ തയാറാണ്.
സംസ്ഥാനങ്ങളിൽ ഏറ്റുമുട്ടുേമ്പാഴും വർഗീയവിരുദ്ധ ലക്ഷ്യത്തിനായി യോജിച്ചുപ്രവർത്തിക്കാൻ കോൺഗ്രസുകാർ തയാറാകണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാഠപുസ്തകങ്ങൾമാറ്റി ചരിത്രം തിരുത്തുകയാണ്. മോദി എത്ര ശ്രമിച്ചാലും ഗാന്ധിജിയുടെ സ്ഥാനത്തിെൻറ നാലയലത്തുപോലും സവർക്കറെയും ദീൻ ദയാൽ ഉപാധ്യായയെയും ഹെഡ്ഗേവാറിനെയും എത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുൽ ഇക്കൊല്ലം കോൺഗ്രസ് അധ്യക്ഷനാകും’
തിരുവനന്തപുരം: രാഹുൽ ഗാന്ധി ഇക്കൊല്ലം തന്നെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമെന്ന് എ.െക. ആൻറണി. കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ പോരായ്മ ഉണ്ടെങ്കിൽ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും ആൻറണി മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി അംഗത്വ പട്ടികയിലുള്ളവരുടെ അത്രത്തോളം യോഗ്യരായ നേതാക്കൾ ഇടംകിട്ടാതെ പുറത്തുണ്ട്. പുതിയ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എ.െഎ.സി.സി അധ്യക്ഷയാണ്. സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായാണ് അതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്്. രക്തസാക്ഷിത്വദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാറും തയാറാകാത്തത് പ്രതിഷേധാർഹമാണ്. നരേന്ദ്ര മോദി വിചാരിച്ചാൽ ഇന്ദിരയുടെ സ്മരണ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.