കോഴിക്കോട്: ബഹുസ്വരതയിലാണ് ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നyെന്നും കൃഷ്ണമണിപോലെ അത് കാത്തുസൂക്ഷിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. വൈവിധ്യങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യയെ ഇതേപോലെ നിലനിര്‍ത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയലാര്‍ പുരസ്കാരം നേടിയ യു.കെ. കുമാരന് കോഴിക്കോട്ടെ സുഹൃദ് സംഘം ഏര്‍പ്പെടുത്തിയ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ രാഷ്ട്രീയമായി കാണരുത്. രാജ്യത്തിന്‍െറ നിലനില്‍പ് ഈ ബഹുസ്വരതയിലാണ്. ഭാഷാ-ദേശങ്ങളില്‍ ഇത്രയേറെ വൈവിധ്യമുള്ള മറ്റൊരു രാജ്യം ലോകത്തില്ല. ഇക്കാരണത്താല്‍ സ്വാതന്ത്ര്യം ലഭിച്ചാലും നമ്മള്‍ പരസ്പരം തല്ലിപ്പിരിയുമെന്നാണ് ബ്രിട്ടീഷുകാര്‍ കരുതിയത്.
എന്നാല്‍, 1947 ആഗസ്റ്റ് 15 മുതല്‍ മാതൃകാരാജ്യമായി ഇന്ത്യ നിലകൊണ്ടു. ബഹുസ്വരതയിലെ ഏകത്വമാണ് രാജ്യത്തെ മുന്നോട്ടുനയിച്ചത്. അതില്ലാതായാല്‍ ഇന്ത്യ തന്നെയാണ് ഇല്ലാതാവുകയെന്നും ആന്‍റണി പറഞ്ഞു. മാറ്റമെന്നത് യാഥാര്‍ഥ്യമാണ്. മാറ്റത്തെ അംഗീകരിക്കാതെ ആര്‍ക്കും മുന്നോട്ടുപോവാന്‍ കഴിയില്ല. മാര്‍ക്സിസ്റ്റുകാരുമായി ആകെ യോജിച്ചുപോകുന്നത് മാറ്റത്തിന്‍െറ കാര്യത്തിലാണ്. കാലത്തിനൊപ്പം മാറ്റമുണ്ടായേ തീരൂ. എന്തു മാറ്റമുണ്ടായാലും മൂല്യമെന്നത് സ്ഥായിയാണ്. ഭാരതീയ മൂല്യമെന്നത് നാനാത്വത്തിലെ ഏകത്വമാണെന്നും ആന്‍റണി വിശദീകരിച്ചു. ‘വീടും മനുഷ്യനും യു.കെ. കുമാരനും’ പുസ്തകപ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.ജി.എസ്. നാരായണന്‍, എം.കെ. രാഘവന്‍ എം.പി, യു.എ. ഖാദര്‍, പി.കെ. പാറക്കടവ്, കെ.സി. അബു, അഡ്വ. പി.എം. സുരേഷ് ബാബു, എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. എം. രാജന്‍, പ്രതാപന്‍ തായാട്ട് എന്നിവര്‍ സംസാരിച്ചു. യു.കെ. കുമാരന്‍ മറുപടി പ്രസംഗം നടത്തി. അഡ്വ. ടി. സിദ്ദീഖ് സ്വാഗതവും ബേപ്പൂര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.