ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നമില്ളെന്ന് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഈ മാസം ആറിന് നടക്കുന്ന ജില്ലാതല പിക്കറ്റിങ് പ്രതിഷേധത്തില്‍ എല്ലാ നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി പ്രഖ്യാപിച്ച സമരപരിപാടിയാണത്. കേരളത്തിലെ വിഷയങ്ങളില്‍ കെ.പി.സി.സി യുക്തമായത് ചെയ്യും.
നോട്ടു വിഷയത്തിലും മറ്റും സര്‍ക്കാറിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് പ്രതിപക്ഷത്തിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്. പാര്‍ലമെന്‍റില്‍ 17 പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരെ ഒന്നിച്ചു. അവിടെനിന്ന് പുറത്തുവരുമ്പോള്‍ ഓരോ പാര്‍ട്ടിക്കും പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുക്കേണ്ടി വരും.
പ്രതിപക്ഷത്തിന്‍െറ ഒറ്റ മുന്നണി എന്ന ആശയം നടപ്പാവില്ല. ഇക്കാര്യത്തില്‍ താന്‍ സ്വപ്നജീവിയൊന്നുമല്ല. എങ്കിലും ജനകീയ കോടതിയില്‍ കേന്ദ്രസര്‍ക്കാറും നരേന്ദ്ര മോദിയും ശിക്ഷിക്കപ്പടുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.