തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കുടുംബാംഗങ്ങളുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം നേതാവ് എ.കെ. ബാലൻ. പ്രപഞ്ചം ഉണ്ടാക്കിയ ദൈവം ആഴ്ചയിൽ ഒരു ദിവസം വിശ്രമിച്ചതാണെന്നും അതു പോലും മുഖ്യമന്ത്രിക്ക് പറ്റില്ലേ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രി ഊഹിക്കാൻ പോലും കഴിയാത്ത സ്ട്രെയിൻ ആണ് എടുത്തത്. നവകേരള യാത്രയിൽ 30 ദിവസം ജനങ്ങളെ നേരിട്ട് കണ്ടു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസം നാലു മണിക്കൂർ പ്രസംഗിച്ചു. ഇത്തരത്തിൽ താങ്ങാൻ പറ്റാവുന്നതിലപ്പുറം സ്ട്രെയിൻ എടുത്ത ഒരാൾ ഒന്ന് വിശ്രമിക്കാൻ തീരുമാനിച്ചാൽ അത് അനുവദിച്ച് കൊടുക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട്? പ്രപഞ്ചം ഉണ്ടാക്കിയ ദൈവം പോലും ആഴ്ചയിൽ ഒരു ദിവസം വിശ്രമിച്ചതാണ്. അതു പോലും നിങ്ങൾ സമ്മതിക്കില്ല എന്നാണോ? ബഹിരാകാശത്തിലേക്കൊന്നുമല്ലല്ലോ പോയത്. പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലമാണത് -എ.കെ. ബാലൻ പറഞ്ഞു.
വിദേശരാജ്യത്തേക്ക് സ്വന്തം ക്യാഷ് എടുത്ത് പോകുന്നു. ഇപ്പോൾ വിദേശരാജ്യത്തേക്ക് പോകുന്നതിന് അത്ര വലിയ ക്യാഷ് വേണോ? ഒരു ലക്ഷത്തിലേറെ രൂപ മാസ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ ക്യാഷ് എന്ന് ചോദിക്കുന്നതിൽ എന്താ അർത്ഥം? കെ. സുധാകരൻ കുറേ യാത്ര നടത്തിയിട്ടുണ്ട്. ആ യാത്രയുടെ അനുഭവം വെച്ചാണ് അദ്ദേഹത്തിന് സംശയം കുടുങ്ങിയത്. കേന്ദ്ര സർക്കാറിന്‍റെയും പാർട്ടിയുടെയും അംഗീകാരം വാങ്ങുന്നതിന് പകരം സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ? -അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.