തിരുവനന്തപുരം: ചട്ടലംഘനം ഉയർത്തിയുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമർശനങ്ങൾ തള്ളി സർക്കാർ. സർക്കാർ സുപ്രീ ംകോടതിയെ സമീപിച്ചത് ചടങ്ങൾ പാലിച്ചാണെന്ന് നിയമ മന്ത്രി എ.കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
റൂൾസ് ഓഫ് ബിസി നസ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചത്. സുപ്രീംകോടതിയിൽ കേസ് കൊടുക്കുന്നതിന് ഗവർണറുടെ അനുമതി വേണ്ട. ഗവർണറെ അറിയിക്കണം എന്നു മാത്രമാണ് ചട്ടത്തിലുള്ളത്.
ഈ വിഷയത്തിൽ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. നിയമവിദഗ്ധരുമായി ആലോചിച്ച് ഗവർണർക്ക് മറുപടി നൽകും. ഇക്കാര്യത്തിൽ ഗവർണറുടെ തെറ്റിദ്ധാരണ നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ഓഫീസിനെ അപമാനിക്കാനോ ബോധപൂർവം ജനങ്ങളുടെ മുമ്പിൽ താറടിച്ച് കാണിക്കാനോ സർക്കാറിന്‍റെ ഭാഗത്തുനിന്നും യാതൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. സർക്കാർ ഭരണഘടനാപരമായ ഒരു നടപടി സ്വീകരിക്കുന്നു, അത് ശരിയോ തെറ്റോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.