തിരുവനന്തപുരം: മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ. വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈക്ക് കടിക്കില്ലെന്നും പി.വി. അൻവറിനെ വിമർശിച്ച് അദ്ദേഹം പറഞ്ഞു.
അന്‍വര്‍ ഉന്നയിച്ച വിഷയങ്ങൾ സര്‍ക്കാര്‍ ഗൗരവത്തിലെടുത്ത് അന്വേഷിക്കുകയാണ്. അതിന്റെ സത്യം പുറത്തുവരുന്നതില്‍ അന്‍വറിന് ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് സംശയിക്കേണ്ടത്.
യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തിയ ആരോപണങ്ങള്‍ വീണ്ടും അന്‍വര്‍ പൊടിതട്ടി എടുക്കുകയാണ്. അന്‍വറിനെ സ്വീകരിക്കാന്‍ പ്രതിപക്ഷവും തയാറായിരിക്കുന്നു. പാല് കൊടുത്ത കൈക്ക് കടിക്കാൻ പാടില്ല, അതൊരു സാമാന്യ തത്വമാണ് -അദ്ദേഹം പറഞ്ഞു.
കണ്ണൂർ: താൻ ദുബൈയിൽ പോയ സമയത്ത് പി.വി. അൻവറിനെ കണ്ടിട്ടില്ലെന്നും ആ നിലക്ക് കള്ളപ്രചാരണമാണ് നടക്കുന്നതെന്നും സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. കണ്ണൂർ പാട്യത്തെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈയിലെ പരിപാടികളിലൊന്നും അൻവറിനെ കണ്ടിട്ടില്ല. ദുബൈയിൽ ഏത് മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ആരാണെങ്കിലും പേര് പറയാമല്ലോയെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.