അമിത്​ ഷായെ തൃപ്​തിപ്പെടുത്താൻ നടത്തിയ അക്രമണം -കോടിയേരി

ആലപ്പുഴ: കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ തൃപ്​തിപ്പെടുത്താൻ ആർ.എസ്​.എസും ബി.ജെ.പിയും ആസൂത്രണം ചെയ്​തതാണ്​ സ്വാമി സന്ദീപാനന്ദ ഗിരിക്കും ആശ്രമത്തിനുമെതിരായ ആക്രമണമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ.

ശബരിമല വിഷയത്തിലടക്കം ആർ.എസ്​.എസ്,​ ബി.ജെ.പി കാപട്യം തുറന്നുകാട്ടുന്നതിൽ വിജയിച്ചയാളാണ്​ സ്വാമി. അതി​​​​െൻറ വൈരാഗ്യമാണ്​ ആക്രമണത്തിന്​ കാരണം. സംഘ്​പരിവാർ പണ്ടേ അദ്ദേഹത്തെ ഹിറ്റ്​ലിസ്​റ്റിൽപെടുത്തിയിട്ടുണ്ട്​. അക്രമികളെ എത്രയും വേഗം നിയമത്തി​ന്​ മുന്നിൽ കൊണ്ടുവരണമെന്നും കേരളത്തിലെ പ്രതിപക്ഷം സംഭവത്തെ അപലപിക്കാൻ രംഗത്തുവരണ​െമന്നും കോടിയേരി ആവശ്യപ്പെട്ടു. ആശ്രമം കത്തിച്ചതിൽ സി.പി.എം ശക്​തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. രാമ​​​​െൻറയും അയ്യപ്പ​​​​െൻറയും പേരുപറഞ്ഞ്​ നാട്ടിൽ അരാജകത്വം ഉണ്ടാക്കാനാണ്​ സംഘ്​പരിവാർ നീക്കം. അത്​ വിലപ്പോവില്ല. ജപം നടത്തി അക്രമം നടത്തിയാൽ സർക്കാറിന്​ നോക്കിനിൽക്കാനാവില്ല.

വിശ്വാസത്തി​​​​െൻറ പേരിൽ റോഡിലിറങ്ങി ഗതാഗത തടസ്സം ഉണ്ടാക്കിയാൽ നടപടി​െയടുക്കും. ശബരിമല കയറാനെത്തിയ വിശ്വാസികളായ സ്​ത്രീകളുടെ അടക്കം വീടുകൾ ആക്രമിക്കുന്നവ​െര അറസ്​റ്റ്​ ചെയ്യണം. ശബരിമലയുടെ മറവിൽ ആക്രമണം നടത്തിയവരെ അറസ്​റ്റ്​ ചെയ്യുന്നതിനെ അടിയന്തരാവസ്​ഥയോട്​ ഉപമിച്ച എൻ.എസ്​.എസ്​ നടപടി അടിയന്തരാവസ്​ഥ​െയ കുറച്ചുകാണിക്കുന്നതായിപ്പോയി. അക്രമം ആരു കാണിച്ചാലും പിടിച്ച്​ അകത്താക്കും. കോൺഗ്രസിനെപ്പോലെ അഴകൊഴമ്പൻ നിലപാടല്ല ശബരിമല വിഷയത്തിൽ ഞങ്ങൾക്ക്​-കോടിയേരി പറഞ്ഞു.


അമിത്​ ഷായെ സന്തോഷിപ്പിക്കാനാണ്​ ആശ്രമം ആക്രമിച്ചത്​- എ​.കെ ബാലൻ
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ സന്തോഷിപ്പിക്കുന്നതിനാണ് സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണം
നടത്തിയതെന്ന്​ മന്ത്രി എ.കെ ബാലൻ. ഫാസിസത്തിനെതിരെ ഉറച്ച നിലപാട് എടുക്കുന്ന സന്ദീപാനന്ദയെ ഇല്ലാതാക്കുകയാണ് ശ്രമം. കേരളത്തിലെ വിശ്വാസികളെ ഉപയോഗിച്ച് വിമോചനം ഉണ്ടാക്കാനാണല്ലോ ബിജെപി യുടെ ശ്രമമെന്നും ബാലൻ പറഞ്ഞു.

പാലക്കാട് നടത്തിയ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് എ കെ ബാലൻ വ്യക്​തമാക്കി. സി.പി.​െഎ ജില്ലാ കമ്മിറ്റി അംഗമായിരുന്ന രാജൻ മാഷ് സി.പി.എമ്മിലേക്ക് വരുന്ന പരിപാടി ഒഴിവാക്കാനാവില്ലയെന്നാണ് താൻ പറഞ്ഞത്. പ്രസംഗത്തി​​​​​​െൻറ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് മാധ്യമ ങ്ങൾ വാർത്ത നൽകുകയായിരുന്നുവെന്നും ബാലൻ കുറ്റപ്പെടുത്തി.

Tags:    
News Summary - A.K Balan on ashramam attack-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.