തിരുവനന്തപുരം: മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽനിന്ന് ഫയൽ കാണാതായ സംഭവത്തിൽ എന്തുകൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതിരുന്നതെന്ന് മന്ത്രി എ.കെ. ബാലൻ. പ്രതിപക്ഷത്തിനെതിരെ സൂചനയുണ്ടാകുമോയെന്ന അങ്കലാപ്പാണോ ഇതിനു കാരണം.
കേരള ഹൈകോടതി (ഭേദഗതി) ബില്ലിെൻറ ചർച്ചക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കോടതിയിൽനിന്ന് ഫയൽ കാണാതെ പോകുന്നത് ഉൗഹിക്കാൻ പോലും കഴിയുന്നതല്ല, അതിഗുരുതരമായ പ്രശ്നമാണ്. 2001-2006 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ അഴിമതി നടന്നത്. അത് ഫലപ്രദമായി തടയാൻ കഴിഞ്ഞില്ല. പിന്നീട് വന്ന ഇടതു സർക്കാറാണ് സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നാല് കേസുകളെടുത്തതും തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയതും.
ഇപ്പോഴത്തെ ഭേദഗതിയിലൂടെ ഹൈകോടതി ഡിവിഷൻ ബെഞ്ചിലെ ഹരജികളുടെ ബാഹുല്യം കുറയും. 40 ലക്ഷം രൂപ വരെയുള്ള കേസുകൾ സിംഗിൾ ബെഞ്ചിന് പരിഗണിക്കാൻ കഴിയും. നിലവിൽ ഇത് ഒരു ലക്ഷം രൂപയായിരുന്നു. ബിൽ നിയമമാകുന്നതോടെ 40 ലക്ഷം രൂപക്ക് താഴെയുള്ള ഹരജികൾ ഡിവിഷൻ ബെഞ്ചിൽനിന്ന് സിംഗിൾ ബെഞ്ചിലേക്ക് മാറ്റും. 2013ൽ മുൻസിഫ്, ജില്ല കോടതികളുടെ അധികാരങ്ങൾ വർധിപ്പിച്ചപ്പോൾ ഹൈകോടതി നിയമത്തിലും ഭേദഗതി വേണ്ടതായിരുന്നു. ഹൈകോടതിയിൽ 80968 സിവിൽ കേസുകളും 39568 ക്രിമിനൽ കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തുടർന്ന് ഭേദഗതി ബിൽ നിയമസഭ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.