അധ്യാപകരെ സ്ഥിരപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യം -എ.കെ. ബാലൻ

പാലക്കാട്​: മെഡിക്കല്‍ കോളജില്‍ താൽകാലിക അധ്യാപകരെ സ്ഥിരപ്പെടുത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ അനവസരത്തിലുള ്ളതാണെന്ന് മന്ത്രി എ.കെ. ബാലൻ. അര്‍ഹരായവരെ തന്നെയാണ് സ്ഥിരപ്പെടുത്തിയതെന്നും സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ അത് മെഡിക്കല്‍ കോളജി​​െൻറ അംഗീകാരത്തെ ബാധിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കാനും പല പ്രതിസന്ധികളാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്. മെഡിക്കല്‍ കൗണ്‍സിലി​​െൻറ സ്ഥിരാംഗീകാരം നേടാൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

ഹൈകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട്​ ഹരജിക്ക്​ അനുകൂലമായ നിലപാട് കേന്ദ്രമന്ത്രി സ്വീകരിച്ചതോടെ മെഡിക്കല്‍ കൗണ്‍സിലി​​െൻറ അംഗീകാര ലഭ്യത എളുപ്പമായെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - AK Balan Medical College Palakkad -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.