തിരുവനന്തപുരം: സർക്കാർ പണം നൽകുന്ന ആഘോഷങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് മന്ത്രിമാർ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി എ.കെ ബാലൻ. സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നാണ് മന്ത്രിസഭാ തീരുമാനമെന്നും എ.കെ ബാലൻ പറഞ്ഞു.
സർക്കാർ ചെലവിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കലോൽസവം, ചലച്ചിത്രോൽസവം, നെഹ്റു ട്രോഫി വള്ളംകളി എന്നിവയെല്ലാം ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇൗ ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് മന്ത്രി എ.കെ ബാലൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതോടെയാണ് ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്.
സർക്കാർ നടത്തുന്നതും സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷങ്ങളും ഒരു വർഷത്തേക്ക് വിലക്കിയാണ് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതുപ്രകാരം കലോൽസവം, ടൂറിസം വകുപ്പിെൻറ ആഘോഷങ്ങൾ, ചലച്ചിത്രോൽസവം എന്നിവ ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.