തൃശൂർ: സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂ.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ അമ്മ സംഘടന ഗൗരവത്തിലെടുത്ത് പരിഹാരം കാണണമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഡബ്ല്യൂ.സി.സിക്ക് അമ്മയുടെ ഭാഗത്ത് നിന്ന് മോഹന്‍ലാല്‍ നല്കിയ ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കണം. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും അമ്മയുടെ ഭാഗത്ത് നിന്ന് തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല.
തെറ്റിദ്ധാരണകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷിയല്ല. പ്രശ്നപരിഹാരത്തിന് ആര് ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും.
അഭിപ്രായങ്ങള്‍ പറഞ്ഞതിെൻറ പേരില്‍ ഡബ്ല്യൂ.സി.സി അംഗങ്ങളെ സോഷ്യല്‍ മീഡിയ വഴി അപമാനിക്കുന്ന നടപടി ശരിയല്ല. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാനുള്ളത് ബന്ധപ്പെട്ടവർ പരിശോധിക്കും- മന്ത്രി പറഞ്ഞു.
പി.കെ. ശശിക്കെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ പാര്‍ട്ടി തീരുമാനിച്ച സമയത്ത് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.