തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിെൻറ പേരില്‍ മതനിരപേക്ഷ മൂല്യങ്ങളെ അപമാനിക്കുന്നത് അനുവദിക്കില് ലെന്ന് മന്ത്രി എ.കെ. ബാലൻ. അത്തരം ശ്രമം ഭരണഘടനവിരുദ്ധമാണെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. സംസ്ഥാന ലളിതക ല അക്കാദമി അവാര്‍ഡ് നല്‍കിയ കാര്ട്ടൂണിസ്റ്റിെൻറ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സർക്കാർ അംഗീകരിക്കുന്നു.
< br /> എന്നാല്‍, മതചിഹ്നങ്ങളെ അപമാനിക്കുന്നത് അംഗീകരിക്കില്ല. അതിനാലാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ അക്കാദമിയോട് ആവശ്യപ്പെട്ടത്. ക്രിസ്തീയ ചിഹ്നങ്ങളെ ആക്ഷേപിക്കുന്ന ചിലത് കാർട്ടൂണിൽ ഉണ്ട്. അതിനോട് സർക്കാർ യോജിക്കുന്നില്ല. ഒരു മതത്തിെൻറയും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കാര്‍ട്ടൂണിലെ പ്രമേയത്തെ അംഗീകരിക്കുമ്പോഴും അതില്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുന്നു. സർക്കാർ നിലപാടിനെ അഭിനന്ദിച്ചും വിശ്വാസികള്‍ക്ക് വിഷമമുണ്ടായത് ചൂണ്ടിക്കാട്ടിയും തിരുവനന്തപുരം ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ് സൂസപാക്യം കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
എല്ലാ മുസ്ലിംകളും ഡിക്ലറേഷന്‍ നല്‍കേണ്ട -മന്ത്രി ബാലന്‍ തിരുവനന്തപുരം: ശരീഅത്ത് അല്ലാതെ മറ്റേതെങ്കിലും കസ്റ്റമറി നിയമം ബാധകമായ ഒരു മുസ്ലിമിന് അതിനു പകരം ശരീഅത്ത് നിയമത്തിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ ബാധകമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിർണയിക്കപ്പെട്ട അധികാരിക്കു മുന്നില്‍ പ്രസ്താവന നല്‍കേണ്ടതുണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു.
ഇക്കാര്യത്തിലുള്ള ചട്ടം വിജ്ഞാപനം ചെയ്തപ്പോള്‍ എല്ലാ മുസ്ലിംകളും ഇത് സംബന്ധിച്ച് പ്രസ്താവന നല്‍കേണ്ടതുണ്ടോയെന്ന സംശയം ഉയര്‍ന്നിരുന്നു. അത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പുതുതായി രൂപവത്കരിച്ച ചട്ടങ്ങളില്‍ സബോര്‍ഡിനേറ്റ് െലജിസ്ലേഷന്‍ സമിതിയുടെ പരിശോധനക്ക് ശേഷം ചില ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും പി.ടി.എ. റഹീമിെൻറ സബ്മിഷന് മന്ത്രി മറുപടി നല്‍കി .
കസ്റ്റമറി നിയമം ബാധകമായവര്‍ക്ക് ദത്തെടുക്കൽ, വിൽ, ലെഗസീസ് എന്നീ പ്രത്യേക വിഷയങ്ങളില്‍ ശരീഅത്ത് ബാധകമാക്കണമെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് എല്ലാ മുസ്ലിംകൾക്കും ബാധകമല്ല. അതിനാൽ എല്ലാ മുസ്ലിംകളും ഡിക്ലറേഷന്‍ നല്‍കേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.