കോഴിക്കോട്: തന്നെ കുടുക്കിയതാണെന്നു ചാനൽ തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്നും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും എ.കെ. ശശീന്ദ്രൻ. സംഭവത്തിൽ ചാനൽ മാപ്പു പറഞ്ഞതിനെ തുടർന്നാണ് ശശീന്ദ്രൻ നിലപാട് അറിയിച്ചത്. തുടർന്നുള്ള കാര്യങ്ങൾ പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക എന്നതല്ല പ്രധാനം. ആരോടും ഒന്നിനും പരാതിപ്പെടുന്നില്ലെന്നും എ.കെ. ശശീന്ദ്രൻ അറിയിച്ചു. ജനങ്ങളോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
ശശീന്ദ്രനെതിരെ ആരോപിക്കപ്പെടുന്ന അശ്ലീല സംഭാഷണം വീട്ടമ്മയോടല്ലെന്നും ചാനല്‍ റിപ്പോര്‍ട്ടറോടാണെന്നും മംഗളം ചാനൽ ഇന്ന് വ്യക്തമാക്കിയിരുന്നു. സ്റ്റിങ് ഒാപ്പറേഷനാണ് നടത്തിയതെന്നും തെറ്റ് പറ്റിയതാണെന്നുമാണ് മംഗളം ചാനൽ സി.ഇ.ഒ അജിത് കുമാര്‍ സമ്മതിച്ചത്. എ.കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.