കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: തോമസ് കെ.തോമസ് എം.എൽ.എയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോഴാരോപണം പാർട്ടി ചർച്ച ചെയ്യുമെന്ന് എ.കെ.ശശീന്ദ്രൻ എം.എൽ.എ. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയെടുക്കും. പാർട്ടിയിൽ രണ്ടഭിപ്രായമില്ല. പാർട്ടി പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അക്ഷരംപ്രതി അനുസരിക്കും. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയം ചർച്ച ചെയ്യേണ്ടെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് 100 കോടി വാഗ്ദാനം നൽകിയെന്ന ആരോപണമാണ് കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെതിരെ ഉയർന്നത്. എന്നാൽ, കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്‍റണി രാജുവിന്‍റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് തോമസ് കെ. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എൽ.ഡി.എഫിലെ ഏകാംഗ കക്ഷി എം.എൽ.എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി-ലെനിനിസ്റ്റ്) എന്നിവർക്ക് ഏഴുമാസം മുമ്പ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

Tags:    
News Summary - AK Sasindran On bribe charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.