കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലകുന്നം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം. മാണി വിഭാഗം അംഗം അജിത ജോമോൻ 10 വോട്ടുകൾ നേടി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എം സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് കോട്ടയം ഡി.സി.സി ബുധനാഴ്ച വിപ്പ് നൽകിയിരുന്നു. കേരള കോൺഗ്രസിനുള്ളിലെ മുൻതീരുമാന പ്രകാരം വൈസ് പ്രസിഡൻറായിരുന്ന ഷാലി ബെന്നി രാജിെവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് കേരള കോൺഗ്രസിനെ പിന്തുണക്കാൻ കോൺഗ്രസ് ഡി.സി.സി തീരുമാനിച്ചത്. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് എം അംഗം പ്രസിഡൻറായിരുന്നു. ഇതിനുപിന്നാലെ കേരള കോൺഗ്രസുമായി ബന്ധമുണ്ടാകില്ലെന്ന് ഡി.സി.സി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, പ്രാദേശിക സഖ്യങ്ങൾ തുടരാനുള്ള കെ.പി.സി.സി തീരുമാന പ്രകാരമാണ് കേരള കോൺഗ്രസിന് പിന്തുണ നൽകുന്നതെന്ന് കോൺഗ്രസ് പഞ്ചായത്ത് നേതൃത്വം അറിയിച്ചു.
കേരള കോൺഗ്രസ് -എം -ആറ്, കോൺഗ്രസ് നാല്, സി.പി.എം -അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരായി വിജയിച്ച രണ്ടുേപർ പിന്നീട് കേരള കോൺഗ്രസിനൊപ്പം ചേരുകയായിരുന്നു. കോൺഗ്രസിലെ സണ്ണി എബ്രഹാമാണ് നിലവിൽ പ്രസിഡൻറ്്. മുൻ ധാരണ പ്രകാരം രണ്ടര വർഷത്തിനു ശേഷം പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസിന് നൽകണം. രണ്ടര വർഷത്തിനു ശേഷം കോൺഗ്രസിന് വൈസ് പ്രസിഡൻറ് സ്ഥാനം നൽകാനുമാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.