അക്കാമ്മ ചെറിയാന്‍ ദേശസ്‌നേഹത്തിനുവേണ്ടി നിലകൊണ്ട ധീരവനിത- റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: അക്കാമ്മ ചെറിയാന്‍ ദേശസ്‌നേഹത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി നിലകൊണ്ട ധീരവനിതയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളയമ്പലത്ത് ദേശീയ പതാക ഉയര്‍ത്തി അക്കാമ ചെറിയാന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്കാമ്മ ചെറിയാന്റെ ഓര്‍മകള്‍ ആവേശം കൊള്ളിക്കുന്നതാണ്. വെറും 28 വയസ് മാത്രമുള്ളപ്പോഴാണ് ഒരു ലക്ഷത്തോളം വളണ്ടിയര്‍മാരെ സംഘടിപ്പ് അവര്‍ രാജകൊട്ടാരം ഉപരോധിച്ചത്. വെടിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ബ്രിട്ടീഷ് പട്ടാളത്തോട് ആദ്യം തന്നെ വെടിവയ്ക്കൂ എന്ന ആവശ്യപ്പെട്ട് നെഞ്ചുവിരിച്ചു നിന്ന ധീരസമര സേനാനിയുടെ ഓര്‍മകള്‍ പുതുതലമുറയ്ക്ക് പാഠമാണ്.

ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതില്‍ പുതുതലമുറയെ സജ്ജരാക്കുന്നതിന് ഹര്‍ ഘര്‍ തിരംഗ പോലുള്ള പരിപാടികള്‍ സഹായകമാകും.

ഹര്‍ ഘര്‍ തിരംഗയ്ക്കൊപ്പം ഹര്‍ ഘര്‍ ജല്‍ പദ്ധതിയുമായി ജലവിഭവ വകുപ്പും മുന്നോട്ടു കൊണ്ടുപോവുകയാണ്. എല്ലാ ഗ്രാമീണ ഭവനങ്ങളിലും ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളുള്ള രാജ്യത്തെ 400 കേന്ദ്രങ്ങളില്‍ 11 മുതല്‍ 15 വരെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ 75ം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള ആദ്യ പരിപാടിയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തത്

Tags:    
News Summary - Akamma Cherian A brave woman who stood up for patriotism- Roshi Augustine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.